advertisement

'ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം ബിജെപിയിലെ ജനാധിപത്യത്തിന് തെളിവ്'; പത്മജ വേണുഗോപാൽ

Last Updated:

വർഷങ്ങളായി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച ജോർജ് കുര്യന്റെ മഹത്വം മനസ്സിലാക്കി ബിജെപി മന്ത്രിയാക്കിയെന്നും പത്മജ പറഞ്ഞു.

ബിജെപിയിൽ നടക്കുന്ന ജനാധിപത്യത്തിന് തെളിവാണ് ജോർജ് കുര്യൻ്റെ മന്ത്രിസ്ഥാനമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. നരേന്ദ്ര മോദി എന്ന നേതാവ് കൃത്യമായാണ് അർഹതയുള്ളവർക്ക് സ്ഥാനങ്ങൾ നൽകുന്നത് എന്നതിന് തെളിവാണ് ജോർജ് കുര്യന്റെ മന്ത്രിസ്ഥാനമെന്നും വർഷങ്ങളായി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച ജോർജ് കുര്യന്റെ മഹത്വം മനസ്സിലാക്കി മന്ത്രിയാക്കിയെന്നും പത്മജ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയയായിരുന്നു പ്രതികരണം.
എന്നാൽ കോൺഗ്രസിൽ കാര്യം ഇങ്ങനെയല്ലെന്നും അഖിലേന്ത്യ നേതാവ് ആരാകും എന്നതിനു നാളുകൾക്കു മുമ്പ് തന്നെ താല്പര്യമുള്ള ഒരാളെ മനസ്സിൽ കരുതിവയ്ക്കുമെന്നും വളരെ രഹസ്യമായി ആ വ്യക്തിയെ സ്ഥാനത്ത് എത്തിക്കുവാൻ തന്ത്രപൂർവം കരുക്കൾ നീക്കുമെന്നും പത്മജ വിമർശിച്ചു.
മൂന്നാം മോദി സ‍ർക്കാരിലേക്ക് സ‍ർപ്രൈസ് എൻട്രിയായിരുന്നു ജോർജ് കുര്യൻ്റേത്.  കേരളത്തിൽ നിന്ന് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ജോർജ് കുര്യൻ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
advertisement
നരേന്ദ്ര മോദിയും ബിജെപിയും എത്രയോ ജനാധിപത്യപരമായി ആണ് അർഹതയുള്ളവർക്ക് സ്ഥാനങ്ങൾ തിരഞ്ഞു നൽകുന്നത് എന്നതിന് തെളിവാണ് ശ്രീ ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം...
വർഷങ്ങളായി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച ജോർജ് കുര്യന്റെ മഹത്വം മനസ്സിലാക്കി ബിജെപി മന്ത്രിയാക്കി...
ഇനിയും ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നൽകും...
പക്ഷെ കോൺഗ്രസിൽ രാജ്യസഭാസീറ്റ് ലഭിക്കുന്നത് എങ്ങനെയാണ്..?
കെ കരുണാകരന്റെ മാനസപുത്രനായി വളർന്ന്, കരുണാകരനോട് ഏറ്റവും വഞ്ചന കാണിച്ച കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവിന് ഇഷ്ടപ്പെട്ട ആൾക്ക് രാജ്യസഭാ സീറ്റ് ലഭിക്കും..
advertisement
കോൺഗ്രസിന് രാജ്യസഭാസീറ്റ് ലഭിച്ചപ്പോൾ
കോൺഗ്രസ് പ്രവർത്തകർ ചിന്തിച്ചത് "വർഷങ്ങളായി കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി കഷ്ടപ്പെട്ട് വളർന്നു വന്ന സാധാരണക്കാർ ആയ M ലിജുവിനോ, സതീശൻ പാച്ചേനിക്കോ, അവരെപ്പോലുള്ളവർക്കോ ഒക്കെ അത് ലഭിക്കുമെന്ന്.. ( ഞാൻ വളരെ ബഹുമാനത്തോടെ കാണുന്ന കെപിസിസി പ്രസിഡന്റ് സുധാകരേട്ടന്റെ
ആഗ്രഹവും M ലിജുവിനോ, സതീശൻ പാച്ചേനിക്കോ or
അതുപോലുള്ള അർഹരായവർക്ക് നൽകണം എന്നതായിരുന്നു )
advertisement
പക്ഷേ കോൺഗ്രസിൽ അഖിലേന്ത്യാ നേതാവ് രാജ്യസഭാ സീറ്റ് നൽകിയതോ ...?
"" അഖിലേന്ത്യ നേതാവ് നാളുകൾക്കു മുമ്പ് തന്നെ തനിക്ക് താല്പര്യമുള്ള ഒരാളെ മനസ്സിൽ കരുതിവയ്ക്കുന്നു...
വളരെ രഹസ്യമായി ആ വ്യക്തിയെ സ്ഥാനത്ത് എത്തിക്കുവാൻ തന്ത്രപൂർവം കരുക്കൾ നീക്കുന്നു... ഒടുവിൽ സൂത്രത്തിൽ സോണിയ ഗാന്ധിയെ കൊണ്ട് ഒപ്പ് ഇടിച്ച് തീരുമാനം പ്രഖ്യാപിക്കുന്നു...
ഒരു നേതാവിന്റെ ഇഷ്ടക്കാർക്ക് മാത്രം സ്ഥാനങ്ങൾ ലഭിക്കുന്ന രീതിയാണ് ഇന്ന് കോൺഗ്രസിൽ... യാതൊരു ജനാധിപത്യവും ഇല്ലാത്ത പ്രസ്ഥാനമായി കോൺഗ്രസ് ഇന്ന് മാറിയിരിക്കുന്നു.. ""
advertisement
ബിജെപിയിൽ നടക്കുന്ന ജനാധിപത്യത്തിന് തെളിവാണ് ശ്രീ ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം...
നരേന്ദ്ര മോദി എന്ന നേതാവ് എത്രയോ കൃത്യമായി ആണ് അർഹതയുള്ളവർക്ക് സ്ഥാനങ്ങൾ നൽകുന്നത് എന്നതിന് തെളിവ് ആണ് ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം...
പത്മജ വേണുഗോപാൽ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം ബിജെപിയിലെ ജനാധിപത്യത്തിന് തെളിവ്'; പത്മജ വേണുഗോപാൽ
Next Article
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement