നീതി ലഭ്യമാക്കണം; MLA ഹോസ്റ്റൽ പീഡനക്കേസിലെ പെണ്‍കുട്ടി പരാതി നൽകി
Last Updated:
നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം എൽ എ ഹോസ്റ്റൽ പീഡനക്കേസിലെ പെൺകുട്ടി പ്രതിപക്ഷ നേതാവിന് പരാതി നൽകി. കേസിലെ പ്രതി ഡി വൈ എഫ് ഐ നേതാവ് ജീവൻ ലാലിന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ച സാഹചര്യത്തിലാണ് പരാതി. ജാമ്യത്തിലിറങ്ങിയ ജീവൻ ലാൽ ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തുന്നതായും പരാതിയിലുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് തൃശ്ശൂരിൽ വെച്ചാണ് എം എൽ എ ഹോസ്റ്റൽ പീഡനക്കേസിലെ പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്. മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകി ഒരു മാസം പിന്നിട്ടിട്ടും ജീവൻ ലാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ല. ഈ മാസം എട്ടാം തിയതി ഹൈക്കോടതി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.
advertisement
പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ ജീവൻ ലാലിനെതിരെ ഇരിങ്ങാലക്കുട കാട്ടൂർ സ്റ്റേഷനിലും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലും ഒരേ മൊഴിയാണ് താൻ നൽകിയിരിക്കുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് ജീവൻ ലാൽ മൊഴി മാറ്റം വരുത്തിയോയെന്ന് സംശയിക്കുന്നു. കൂടാതെ ജാമ്യത്തിലിറങ്ങിയ പ്രതി തന്നെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ മോശം പ്രചരിപ്പിക്കുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
എൻട്രൻസ് കോച്ചിംഗിന് അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ എംഎൽഎ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പാർട്ടിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പെൺകുട്ടി പൊലീസിനെ സമീപിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2018 5:11 PM IST