'വിജേഷ് പിള്ളയ്ക്കെതിരായ തെളിവ് പുറത്തുവിടും; നിയമനടപടി നേരിടാൻ തയ്യാർ'; വെല്ലുവിളിയേറ്റെടുത്ത് സ്വപ്ന സുരേഷ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്വീകരിക്കുന്ന നിയമനടപടികൾ നേരിടാന്‍ തയ്യാറാണെന്ന് സ്വപ്ന
കൊച്ചി: വിജേഷ് പിള്ളയ്ക്കെതിരായ തെളിവുകൾ പുറത്തുവിടുമെന്നും ഇത് എവിടെയും ഹാജരാക്കാൻ തയ്യാറാണെന്നും സ്വപ്ന സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം. സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ വിജേഷ് പിള്ള നിഷേധിക്കുകയും തെളിവുൾ പുറത്തുവിടാൻ വെല്ലുവിളിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ഇഡിയെയും പൊലീസിനെയും തെളിവുകൾ ഉൾപ്പെടെ സമീപിച്ചു. ഇഡിയും കേസിൽ അന്വേഷണം ആരംഭിച്ചതായും സ്വപ്ന പറയുന്നു. നിയമനടപടികൾ നേരിടാൻ തയ്യാറാണെന്ന് സ്വപ്ന വ്യക്തമാക്കി. അന്വേഷണ ഏജൻസികൾക്ക് കൈമാറിയ തെളിുകൾ കോടകതിയിലും സമർപ്പിക്കുമെന്ന് സ്വപ്ന പോസ്റ്റിൽ പറയുന്നു.
കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്വീകരിക്കുന്ന നിയമനടപടികൾ നേരിടാന്‍ തയ്യാറാണെന്ന് സ്വപ്ന വ്യക്തമാക്കി. ഇന്നലെ സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സ്വപ്ന ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി വാഗ്ദാനം നൽകിയെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.
advertisement
ഇതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ളയും എംവി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. വിജേഷ് പിള്ള എന്നൊരാളെ അറിയില്ലെന്നുംസ്വപ്നയ്ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 10, 2023 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിജേഷ് പിള്ളയ്ക്കെതിരായ തെളിവ് പുറത്തുവിടും; നിയമനടപടി നേരിടാൻ തയ്യാർ'; വെല്ലുവിളിയേറ്റെടുത്ത് സ്വപ്ന സുരേഷ്