കണ്ണൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്
Last Updated:
കണ്ണൂർ: പ്രവർത്തനം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ രണ്ടാം തവണയാണ് കണ്ണൂർ വിമാനത്താവളം വഴി നടത്താൻ ശ്രമിച്ച സ്വർണക്കടത്ത് പിടി കൂടുന്നത്. താമരശേരി സ്വദേശി നടുക്കുന്നുമ്മൽ ജംഷീറിൽ നിന്നാണ് ഒരു കിലോയ്ക്കടുത്ത് തൂക്കം വരുന്ന സ്വർണം പിടികൂടിയത്. രാവിലെ റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിതായിരുന്നു ഇയാൾ. ജംഷീർ റോളർ സ്കേറ്റിങ്ങ് ഷൂസിനടിയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.
സ്വർണക്കടത്ത് റാക്കറ്റുമായി ഇയാൾക്കുള്ള ബന്ധം ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2019 2:22 PM IST


