തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ (Government Employees) ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്ന ഉത്തരവ് പുറത്തിറക്കി സർക്കാർ. ഇതിന്‍റെ ഭാഗമായി ഡയസ്നോണും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതി (Kerala High Court) നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ലീവ് എടുക്കരുതെന്നും ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമായിരിക്കുമെന്നും ഉത്തരവിലുണ്ട്.
സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് വിലക്കി സർക്കാർ ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതേത്തുടർന്നാണ് ചീഫ് സെക്രട്ടറി ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന ഉത്തരവ് പുറത്തിറക്കിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്ക് സമരത്തില്‍ ഏര്‍പ്പെടുന്നത് തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഇന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവാണിത്. നിയമനിര്‍മാണം നടത്താത്തത് പണിമുടക്കുന്ന ജീവനക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും കോടതി നിരീക്ഷിച്ചു
ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് ഗതാഗത സൗകര്യം ഉറപ്പാക്കണം. ചീഫ് സെക്രട്ടറി ധനകാര്യ-പൊതുഭരണ സെക്രട്ടറിമാര്‍ എന്നിവര്‍ സമരം തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണം. ജീവനക്കാര്‍ ജോലിക്കെത്താന്‍ വകുപ്പ് മേധാവിമാര്‍ക്ക് ഇവര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.