ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നു
Last Updated:
തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നു. പുനഃപരിശോധാ ഹര്‍ജികളില്‍ സുപ്രീം കോടതി തീരുമാനം എടുത്തശേഷമെ സര്‍വകക്ഷിയോഗത്തിന്റെ തീയതി നിശ്ചയിക്കൂ.
സ്ത്രീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ചുവടുമാറ്റം. അതേസമയം കോടതി വിധി എന്തായാലും അതു നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സ്ത്രീപ്രവേശന വിധി നടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാരിന് ഇതിനെതിരായ വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായാലും പറഞ്ഞുനില്‍ക്കാനാകും. ആചാരങ്ങള്‍ക്ക് എതിരല്ലെന്നും സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
സര്‍വകക്ഷിയോഗം വിളിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും രംഗത്തെത്തി. ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനുള്ള സമയം കഴിഞ്ഞു പോയിട്ടില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് മണ്ഡലകാലം ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 12, 2018 3:48 PM IST


