മുഖ്യമന്ത്രിയുടെ ക്യൂബാ സന്ദര്‍ശനം 'രാഷ്ട്രീയ തീര്‍ത്ഥാടന'മെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Last Updated:

മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനമെന്ന് ഗവര്‍ണര്‍ ചോദിച്ചു.

Photo- (Twitter/@KeralaGovernor/File)
Photo- (Twitter/@KeralaGovernor/File)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരുടെയും ക്യൂബ സന്ദര്‍ശനത്തെ രൂക്ഷമായി പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ക്യൂബാ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമാണെന്നായിരുന്നു ഗവര്‍ണറുടെ പരിഹാസം.മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനമെന്ന് ഗവര്‍ണര്‍ ചോദിച്ചു. പൊതുപണം പാഴാക്കിയാണ് ഇത്തരം യാത്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിനാണ്, കേരള ഖജനാവിൽ നിന്ന് പണം ചിലവാക്കി അവിടെയാണ് ആരോഗ്യ മേഖലയിൽ സഹകരണത്തിന് പോകുന്നത്.  ഇതിലൂടെ ജനങ്ങളുടെ പണം ധൂർത്തടിക്കുകയാണെന്നും ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ഗവർണർ ചോദിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.  കേരളത്തില്‍ എന്തും നടക്കുമെന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഗവര്‍ണറുടെ പ്രതികരണം. സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ വരെ തട്ടിപ്പ് നടക്കുമ്പോള്‍ ഇതൊക്കെയെന്തെന്നും ഗവർണർ ചോദിച്ചു.
സംസ്ഥാനത്തെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നെന്നും ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു. സംസ്ഥാന സർക്കാർ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ്. മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ക്യൂബാ സന്ദര്‍ശനം 'രാഷ്ട്രീയ തീര്‍ത്ഥാടന'മെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement