ആമയിഴഞ്ചാൻ അപകടം: ഉത്തരവാദി ആരായിരുന്നാലും കണ്ടെത്തണം; ജോയിയുടെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉചിതമായ തീരുമാനമെടുക്കും എന്നാണ് വിശ്വസിക്കുന്നതെന്നും കേന്ദ്രത്തിനോട് വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
തിരുവനന്തപുരത്ത് ആമയിഞ്ചാൻ ദുരന്തത്തിൽ മരിച്ച ജോയിയുടെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകടത്തിന്റെ ഉത്തരവാദി ആരായിരുന്നാലും അന്വേഷിച്ച് കണ്ടെത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സംഭവത്തില്‍ നിന്ന് റെയില്‍വേയും കോര്‍പറേഷനും പാഠം ഉള്‍കൊള്ളണെമെന്നും ജോയിയുടെ മരണത്തില്‍ ഇരുകൂട്ടര്‍ക്കും തുല്ല്യ ഉത്തരവാദിത്തമുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.ഹൃദയം നുറുങ്ങുന്ന അനുഭവമാണിത്. പ്രായമായ അമ്മയ്ക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടപരിഹാരം എത്രയും പെട്ടന്ന് കുടുംബത്തിന് ഉറപ്പാക്കണമെന്നും രണ്ട് കേന്ദ്രമന്ത്രിമാരും ജോയിയുടെ വീട് സന്ദര്‍ശിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Also read-'എന്തു ജോലിക്കും പോകും; ഒരിക്കലും വെറുതെ ഇരിക്കില്ല'; മാലിന്യത്തിൽ അകപ്പെട്ട ജോയി തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അമ്മ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉചിതമായ തീരുമാനമെടുക്കും എന്നാണ് വിശ്വസിക്കുന്നതെന്നും കേന്ദ്രത്തിനോട് വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് മാലിന്യ പ്രശ്നത്തിലും ഗവർണർ ഇടപെട്ടു. സർക്കാർ റെയിൽവേ തർക്കത്തിൽ വസ്തുത വ്യക്തമാക്കാൻ റെയിൽവേയോട് ഗവർണ്ണർ ആവശ്യപ്പെട്ടു.
advertisement
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 17, 2024 11:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആമയിഴഞ്ചാൻ അപകടം: ഉത്തരവാദി ആരായിരുന്നാലും കണ്ടെത്തണം; ജോയിയുടെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു