'എന്തു ജോലിക്കും പോകും; ഒരിക്കലും വെറുതെ ഇരിക്കില്ല'; മാലിന്യത്തിൽ അകപ്പെട്ട ജോയി തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അമ്മ
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു ജോലിയുമില്ലെങ്കിൽ ആക്രിയെങ്കിലും പെറുക്കാൻ പോകുമെന്നും അമ്മ പറഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായിട്ട് 30 മണിക്കൂർ പിന്നീടുമ്പോൾ മകൻ തിരിച്ചുവരുമെന്ന് പ്രതീക്ഷയിലാണ് അമ്മ മെൽഹി. പെരുങ്കടവിള പഞ്ചായത്തിലെ വടകര മലഞ്ചരിവിലെ ഒറ്റമുറി ഷീറ്റിട്ട വീട്ടിലാണ് അമ്മ മെൽഹിയും മകൻ ജോയിയും താമസിക്കുന്നത്. കുടുംബത്തിന്റെ ഏക അത്താണിയാണ് ജോയി. രാവിലെ ആറ് മണിക്ക് ജോലിക്കു പോകുന്നുവെന്ന് പറഞ്ഞ് പോയ ജോയി തിരികെ എത്താത്തതിന്റെ സങ്കടത്തിലാണ് അമ്മ മെൽഹി.
‘‘ മകനായിരുന്നു ഏക ആശ്രയം. രാവിലെ 6 മണിക്കാണ് ജോലിക്ക് പോകുന്നത്. 5 മണിയാകുമ്പോൾ തിരിച്ചുവരേണ്ടതാണ്. എന്തു ജോലിക്ക് വിളിച്ചാലും പോകും. വിശ്രമമില്ലാതെ ജോലി ചെയ്യും. ഒരു ജോലിയുമില്ലെങ്കിൽ ആക്രിയെങ്കിലും പെറുക്കാൻ പോകും. ഒരിക്കലും വെറുതെ ഇരിക്കില്ല. എത്ര വയ്യെങ്കിലും ജോലിക്ക് പോകും’’–ജോയിയുടെ അമ്മ മെൽഹി പറയുന്നു.
ശനിയാഴ്ച രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ ആദ്യഘട്ടത്തില്‍ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായില്ല.
advertisement
ഇതിനു പിന്നാലെ കാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രം ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് സ്‌കൂബ ടീമിലെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ കണ്ടത് ശരീരഭാഗങ്ങള്‍ അല്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ രക്ഷാദൗത്യത്തിനായി കൊച്ചിയില്‍ നിന്നും നാവിക സംഘവും തിരുവനന്തപുരത്ത് എത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 14, 2024 4:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്തു ജോലിക്കും പോകും; ഒരിക്കലും വെറുതെ ഇരിക്കില്ല'; മാലിന്യത്തിൽ അകപ്പെട്ട ജോയി തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അമ്മ