ഗവർണർ ഇന്ന് കോഴിക്കോട് എത്തും; താമസം കാലിക്കറ്റ് കാലിക്കറ്റ് സര്‍വ്വകലാശാലാ ഗസ്റ്റ് ഹൗസിൽ

Last Updated:

എസ്എഫ്ഐയുടെ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ താമസം സർവകലാശാലാ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു

കോഴിക്കോട്: കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിയ്ക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി പിന്നാലെ മൂന്നു ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ താമസിയ്ക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കോഴിക്കോട്ടെ വിവാഹചടങ്ങിലും സര്‍വ്വകലാശാലയിലെ പരിപാടിയിലും പങ്കെടുക്കാനെത്തുന്ന ഗവര്‍ണര്‍ എസ്എഫ്ഐയുടെ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ താമസം സർവകലാശാലാ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിൽ ആണ് ഗവർണർ താമസിക്കുക.
ഇന്ന് വൈകിട്ട് സര്‍വ്വകലാശാലയിലെത്തുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിയ്ക്കുമെന്നാണ് എസ്എഫ്ഐ വ്യക്തമാക്കുന്നത്. എന്നാല്‍ എങ്ങിനെയാണ് പ്രതിഷേധമെന്ന് പ്രഖ്യാപിച്ചിട്ടില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍പോലീസ് സന്നാഹമാണ് ക്യാമ്പസിന് അകത്തും പുറത്തും ഒരുക്കിയിരിയ്ക്കുന്നത്.
കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആണ് സുരക്ഷാ ചുമതല. വൈകിട്ട് 6.30 നാണ് കരിപ്പൂർ വിാമനത്താവളത്തിൽ ഗവർണർ എത്തുക. തുടർന്ന് റോഡ് മാർഗം സർവകലാശാല ക്യാമ്പസിൽ എത്തും. ഞായറാഴ്ച്ച കോഴിക്കോട് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സത്കാരത്തിൽ പങ്കെടുക്കും. 18 തിങ്കളാഴ്ച്ചയാണ് സർവകലാശാലയിലെ ഗവർണറുടെ ഔദ്യോഗിക പരിപാടി.
advertisement
അതേസമയം, ഗവർണർക്ക് എതിരെയുള്ള പ്രതിഷേധം ശക്തമാക്കാൻ സിപിഎമ്മും.  എസ്എഫ്ഐയുടെ പ്രതിഷേധങ്ങൾക്ക് പിന്നാലെ അധ്യാപകരും സർവകലാശാല ജീവനക്കാരും ഇന്ന് രാജ്ഭവൻ മാർച്ച് നടത്തും. ചാൻസിലർ പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കണമെന്നു ആവശ്യപ്പെട്ടാണ് മാർച്ച്.
എൻ.ജി.ഒ യൂണിയൻ, എ.കെ.പി.സി.ടി.എ, എ.കെ.ജി.സി.ടി, കെ.യു.ടി.എ, കെ.എസ്.ടി.എ,യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ,കെ.ജി.ഒ.എ, കെ.എൻ.ടി.ഇ.ഒ, എസ്.എഫ്.സി.ടി.എസ്.എ എന്നീ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധമാർച്ച് സംഘടിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗവർണർ ഇന്ന് കോഴിക്കോട് എത്തും; താമസം കാലിക്കറ്റ് കാലിക്കറ്റ് സര്‍വ്വകലാശാലാ ഗസ്റ്റ് ഹൗസിൽ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement