'ഇന്ത്യ ബനാനാ റിപ്പബ്ലിക്ക് അല്ല' പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷനീക്കത്തിനെതിരെ ആഞ്ഞടിച്ച് ഗവർണർ
'ഇന്ത്യ ബനാനാ റിപ്പബ്ലിക്ക് അല്ല' പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷനീക്കത്തിനെതിരെ ആഞ്ഞടിച്ച് ഗവർണർ
പ്രതിപക്ഷം ഭരണ ഘടന വായിക്കാൻ തയാറാകണം. ഉത്തരവാദിത്തത്തെക്കുറിച്ച് എല്ലാവരും ബോധവാൻമാരാകണം. ഉത്തരവാദിത്വമില്ലാതെ സംസാരിക്കുന്നവരോട് മറുപടി പറയാനില്ലെന്നും ഗവർണർ
കോഴിക്കോട്: ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ ബനാനാ റിപ്പബ്ലിക് അല്ലെന്നും ഗവർണർ ഓർമിപ്പിച്ചു.
പ്രതിപക്ഷം ഭരണ ഘടന വായിക്കാൻ തയാറാകണം. ഉത്തരവാദിത്തത്തെക്കുറിച്ച് എല്ലാവരും ബോധവാൻമാരാകണം. ഉത്തരവാദിത്വമില്ലാതെ സംസാരിക്കുന്നവരോട് മറുപടി പറയാനില്ലെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൌസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെ ഉപദേശിക്കൽ ആണ് തന്റെ കർത്തവ്യമെന്ന് ഗവർണർ പറഞ്ഞു. ഗവർണറുടെ ചുമതലയാണ് താൻ നിർവ്വഹിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെയാണ് കാണുന്നത്. സർക്കാരുമായി സംഘർഷത്തിനല്ല കേരളത്തിലെത്തിയത് എന്നും ഗവർണർ പറഞ്ഞു.
വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും മികച്ച സംസ്ഥാനമാണ് കേരളമെന്ന് ഗവർണർ പറഞ്ഞു. സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്നതാണ് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പുരോഗതിക്ക് നല്ലതെന്നും ഗവർണർ പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.