സഭാ കേസിൽ കോടതി വിധി നടപ്പാക്കാത്തതെന്ത്? സർക്കാർ ചതിച്ചുവെന്ന് ഓർത്തഡോക്സ് സഭ
Last Updated:
കൊച്ചി: ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സഭാക്കേസില്‍ ഇരട്ടത്താപ്പ് കളിക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനം നടപ്പാക്കാതെ ചതിച്ചുവെന്നും സഭ.
സഭാ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നിട്ട് ഒന്നര വര്‍ഷമായി. പക്ഷേ ഇതിനിടയില്‍ വിധി നടപ്പാക്കാന്‍ ഒരു പ്രാവശ്യം പോലും സര്‍ക്കാര്‍ തയ്യാറായില്ല. ആചാരപ്രശ്‌നങ്ങള്‍ കൂടി സങ്കീര്‍ണ്ണമായ ശബരിമല വിധി നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും, സഭാ ഭരണം സംബന്ധിച്ച വിധി നടപ്പാക്കാത്തത് ഇരട്ടത്താപ്പാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പറയുന്നു.
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിധി നടപ്പാക്കാമെന്നാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ സഭയ്ക്ക് നല്‍കിയ വാഗ്ദാനം. ഇതനുസരിച്ച് സഭ ഇടതുമുന്നണിയെ പിന്തുണച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിലപാട് മാറ്റി.
advertisement
കട്ടച്ചിറ പള്ളിയില്‍ 144 പ്രഖ്യാപിച്ച് ഓര്‍ത്തഡോക്‌സ് സഭയെ മാറ്റി നിര്‍ത്തി. എന്നാല്‍ കോതമംഗലത്തും പിറവത്തും യാക്കോബായ പക്ഷം സമരം നടത്തിയപ്പോള്‍ കോടതി വിധി നടപ്പാക്കാന്‍ എത്തിയ പുരോഹിതനെ അറസ്റ്റ് ചെയ്ത് നീക്കി. ഇത് ചതിയും നാടകവുമാണെന്ന് സഭ ആരോപിക്കുന്നു. ആയിരത്തിൽ താഴെ ആളുകളുടെ ബാഹ്യ സമ്മർദ്ദത്തിന് സർക്കാർ കീഴടങ്ങുകയായിരുന്നുവെന്ന് ഓർത്തഡോക്സ് സഭ റമ്പാൻ ഫാ. തോമസ് പോൾ ആരോപിച്ചു.
ശബരിമലയിലേത് പോലെ സഭയുടെ കാര്യത്തിലും നീതി നടപ്പാക്കിയേ പറ്റൂ എന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2019 11:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഭാ കേസിൽ കോടതി വിധി നടപ്പാക്കാത്തതെന്ത്? സർക്കാർ ചതിച്ചുവെന്ന് ഓർത്തഡോക്സ് സഭ