നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പണിമുടക്കിയാലും ശമ്പളം മുടങ്ങില്ല; ഉത്തരവിറക്കി സർക്കാർ

  പണിമുടക്കിയാലും ശമ്പളം മുടങ്ങില്ല; ഉത്തരവിറക്കി സർക്കാർ

  പണിമുടക്ക് ദിവസങ്ങളിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് ആക്സമിക അവധി ഉൾപ്പടെ അർഹതപ്പെട്ട അവധി അനുവദിക്കാനാണ് തീരുമാനം

  സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

  സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഇക്കഴിഞ്ഞ ജനുവരി 8, 9 തീയതികളില്‍ ദേശീയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് അവധി അനുവദിക്കാന്‍ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇതേദിവസങ്ങളിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് ആക്സമിക അവധി ഉൾപ്പടെ അർഹതപ്പെട്ട അവധി അനുവദിക്കാനാണ് തീരുമാനം. പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി എ ജയതിലകാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ആയിരകണക്കിന് ജീവനക്കാർ അന്നത്തെ വേതനം നഷ്ടപ്പെടുത്തിയാണ് സമരത്തിൽ പങ്കെടുത്തത്.

   അതേസമയം പഞ്ച് ചെയ്ത് മുങ്ങുന്ന സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഇനി പിടി വിഴും. സിസി ടി ക്യാമറ ഉപയോഗിച്ച് ഇത്തരക്കാരെ പിടികൂടാനാണ് തീരുമാനം. ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ട് പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി നോട്ടീസ് പുറത്തിറക്കി. പഞ്ചിങ് കര്‍ശനമാക്കിയതോടെയാണ് ജീവനക്കാരില്‍ ചിലരുടെ പുതിയ അടവ് നേരിടാനാണ് ഈ നോട്ടീസ്. ഒമ്പത് മണിക്ക് എത്തി പഞ്ച് ചെയ്ത് മുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നതിന് ലഭിക്കുന്ന കോംപന്‍സേഷന്‍ ലീവും ഇത്തരക്കാർ നേടിയെടുത്തിരുന്നു. ഇതോടെയാണ് ഇക്കാര്യത്തിൽ പൊതുഭരണ വകുപ്പ് ഇടപെട്ടത്. സി സി ടി വി ക്യാമറകള്‍ ഉപയോഗിച്ച് ഇത്തരക്കാരെ പിടികൂടുമെന്നും കര്‍ശന നടപടി എടുക്കുമെന്നുമാണ് മുന്നറിയിപ്പ്.

   ഡൽഹി തീപിടുത്തം: ഒരു മലയാളി ഉൾപ്പെടെ 17 മരണം

   നോട്ടീസിറക്കിയതിനോട് വിയോജിപ്പുണ്ടെങ്കിലും തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് ഭരണപക്ഷ അനുകല സര്‍വ്വീസ് സംഘടനയുടെ പ്രതികരണം. പഞ്ചിങ് പ്രായോഗികമല്ലെന്നും എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് നോട്ടീസിന് പിന്നിലെന്നും പ്രതിപക്ഷ സര്‍വ്വീസ് സംഘടന ആരോപിച്ചു.
   First published:
   )}