മരടിലെ ഫ്ലാറ്റുടമകൾക്ക് ഒഴിയൽ നോട്ടീസ് നൽകും: നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗവും ഇന്ന്
Last Updated:
ഫ്‌ളാറ്റുകള്‍ ഓരോന്നായി ഒഴിപ്പിച്ച് താമസക്കാരെ പുനരധിവസിപ്പിച്ച ശേഷം പൊളിക്കാനാണ് തീരുമാനം.
കൊച്ചി: പൊളിച്ചു നീക്കാൻ സുപ്രീം കോടതി നിർദേശിച്ച മരടിലെ നാല് ഫ്ലാറ്റുകൾ ഒഴിയാൻ ഇന്ന് ഉടമകൾക്ക് നോട്ടീസ് നൽകും. നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ്, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കാൻ മേയ് എട്ടിനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. ഇതില്‍ ഹോളിഡേ ഹെറിറ്റേജ് എന്ന ഫ്‌ളാറ്റ് ഇതുവരെ നിര്‍മ്മിച്ചിട്ടില്ല. മറ്റ് നാല് ഫ്‌ളാറ്റുകളിലെ 350 കുടുംബങ്ങള്‍ക്കാണ് ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കുക.
നോട്ടീസ് കൈപ്പറ്റിയില്ലെങ്കില്‍ വാതിലില്‍ നോട്ടീസ് പതിക്കും. ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുന്നവരെ ഏലൂര്‍ എഫ്.എ.സി.ടി ഗസ്റ്റ്ഹൗസിലേക്ക് മാറ്റാനാണ് നീക്കം. അതേസമയം ഫ്ലാറ്റ് പൊളിക്കലിനെക്കുറിച്ച് ആലോചിക്കാന്‍ മരട് നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗവും ഇന്ന് ചേരുന്നുണ്ട്. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഫ്ലാറ്റ് പൊളിക്കുന്നതിന്റെ ചെലവുകള്‍ കണക്കാക്കി സര്‍ക്കാരിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
advertisement
തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ സെപ്തംബര്‍ 20 ന് മുന്‍പ് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2019 6:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരടിലെ ഫ്ലാറ്റുടമകൾക്ക് ഒഴിയൽ നോട്ടീസ് നൽകും: നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗവും ഇന്ന്