ഒറ്റ-ഇരട്ട അക്ക നമ്പര്‍ ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍; സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളായി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നും അതിനാലാണ് ഇത്തരത്തില്‍ ക്രമീകരണം നടത്തിയിരിക്കുന്നതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഒറ്റ ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം. കേവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വേണം സര്‍വീസ് നടത്താന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് സര്‍വീസ് അനുവദിക്കില്ല.
നാളെ(വെള്ളിയാഴ്ച) ഒറ്റയക്ക ബസുകള്‍ സര്‍വീസ് നടത്തണം. തിങ്കള്‍(ജൂണ്‍ 21), ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ക്ക് സര്‍വീസ് നടത്താം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഒറ്റയക്ക ബസുകള്‍ക്ക് സര്‍വീസ് നടത്തും. അതേസമയം എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നും അതിനാലാണ് ഇത്തരത്തില്‍ ക്രമീകരണം നടത്തിയിരിക്കുന്നതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.
advertisement
അതേസമയം തീരുമാനത്തിനെതിരെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നു. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും പഠനങ്ങള്‍ നടത്താതെയാണ് ഈ നിര്‍ദേശമെന്നും അസോസിയേഷന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
അതേസമയം കോവിഡ് നിയന്ത്രണങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സര്‍വീസ് നടത്തമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. കൂടാതെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ 50 ശതമാനം സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക.
advertisement
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി, ഡി കാറ്റഗറി അതായത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങള്‍ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലാണ് സര്‍വീസുകള്‍ നടത്തുന്നത്. ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ എന്ന നിലയില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തും. യാത്രക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
advertisement
മ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ സര്‍വീസ് നടത്തില്ല. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ പുനഃരാരംഭിക്കും. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും ഓരോ സ്റ്റേഷനുകളിലും 50 ശതമാനം ഷെഡ്യൂളില്‍ രാവിലെ ഏവു മുതല്‍ വൈകുന്നേരം ഏഴു വരെ സര്‍വീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 17, 2021 6:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒറ്റ-ഇരട്ട അക്ക നമ്പര്‍ ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍; സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളായി


