advertisement

എങ്കിലും എന്റെ ഗോപാലകൃഷ്ണാ! ഗുരുവായൂരിലെ അര നൂറ്റാണ്ടുകാലത്തെ എംഎൽഎ മാരുടെ പട്ടികയുമായി ബിജെപി സ്ഥാനാർത്ഥി

Last Updated:

ബിജെപി പതാകയുടെ നിറത്തിലെ ബോർഡിലെ പച്ച നിറമുള്ള ഭാഗത്താണ് 1977 മുതൽ ഉള്ള എംഎൽഎമാരുടെ പേരുകൾ. കാവി നിറമുള്ള ഭാഗത്ത് ഇത് മാറണം എന്നും പറയുന്നു

ചാവക്കാട് സ്ഥാപിച്ച പോസ്റ്റർ
ചാവക്കാട് സ്ഥാപിച്ച പോസ്റ്റർ
വിവാദ പ്രസ്‌താവനയ്ക്ക് ശേഷം ഗുരുവായൂരിൽ വിവാദ ഫ്ലക്സുമായി എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. ഗുരുവായൂരിലെ എംഎൽഎമാരുടെ പേരുകൾ പട്ടികയായി കൊടുത്താണ് ഫ്ലക്സ് ബോർഡ്. ബിജെപി പതാകയുടെ നിറത്തിലെ ബോർഡിലെ പച്ച നിറമുള്ള ഭാഗത്താണ് 1977 മുതൽ ഉള്ള എംഎൽഎമാരുടെ പേരുകൾ. കാവി നിറമുള്ള ഭാഗത്ത് ഇത് മാറണം എന്നും പറയുന്നു.
1977, 1980 - ബി.വി.എസ്. തങ്ങൾ
1982, 1987 – പി.കെ.കെ. ബാവ
1991 – പി.എം. അബൂബക്കർ
1996 – പി.ടി. കുഞ്ഞു മുഹമ്മദ്
2001 – പി.കെ.കെ. ബാവ
2006, 2011, 2016 – കെ.വി. അബ്ദുൽ ഖാദർ
2021 – എൻ.കെ. അക്ബർ
ഇങ്ങനെയാണ് എംഎൽഎമാരുടെ പേരുകൾ പട്ടികയായി കൊടുത്തത്.
ഇത്തരം ബോർഡ് വർഗീയത പറയുന്നതാണ് എന്ന് വിമർ‌ശിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. ഗുരുവായൂരിൽ വോട്ടർമാർക്ക് വേണ്ടത് മതമല്ല, ഗ്യാസാണെന്നാണ് സിപിഎം സ്ഥാനാർത്ഥി അക്ബറിന്റെ മറുപടി. ഗുരുവായൂരിന്‍റെ മണ്ണിൽ വർഗീയതയുടെ വിത്ത് വിതക്കുകയാണ് ഗോപാലകൃഷ്ണനെന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥി സി എച്ച് റഷീദ് ആരോപിച്ചു.
advertisement
ക്ഷേത്ര നഗരി എന്ന് കേൾവി കേട്ട ഗുരുവായൂരിൽ കഴിഞ്ഞ കുറെകാലങ്ങളായി ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല എന്നായിരുന്നു സ്ഥാനാർത്ഥി ആകുന്നതിന് തൊട്ടു മുമ്പ് ബി ഗോപാലകൃഷ്ണന്റെ പ്രസ്‌താവന. ഇതിനെതിരെ ഹൈക്കോടതിയെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നിയമനടപടികൾ തുടരുന്നതിനിടെയാണ് വീണ്ടും വിവാദ ഫ്ലക്സ്.
Summary: Following his previous controversial remarks, NDA candidate B. Gopalakrishnan has stirred a new political storm in Guruvayur by installing a flex board featuring a list of the constituency's MLAs over the last 50 years. The flex board displays a chronological list of MLAs from 1977 to 2021 (including names like B.V.S. Thangal, P.K.K. Bava, K.V. Abdul Khader, and N.K. Akbar) on a green background. On the saffron-colored section of the board, it calls for a "change" in this trend.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എങ്കിലും എന്റെ ഗോപാലകൃഷ്ണാ! ഗുരുവായൂരിലെ അര നൂറ്റാണ്ടുകാലത്തെ എംഎൽഎ മാരുടെ പട്ടികയുമായി ബിജെപി സ്ഥാനാർത്ഥി
Next Article
advertisement
റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ
റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ
  • ബിഹാറിലെ മൂന്ന് ഹൈവേകളിൽ റഫാൽ, സുഖോയ്, സി-130 ജെ പോലുള്ള വിമാനങ്ങൾക്ക് ലാൻഡിംഗ് സൗകര്യം ഒരുക്കുന്നു

  • 245 കിമീ പട്‌ന-പൂർണിയ എക്സ്പ്രസ് വേ, ഗോറഖ്പൂർ-സിലിഗുരി, രാംജാനകി മാർഗിൽ റൺവേ നിർമാണം underway

  • പ്രതിരോധം, ദുരന്തനിവാരണത്തിന് ഈ ഹൈവേ റൺവേകൾ സഹായിക്കും; നിക്ഷേപ സാധ്യതകൾക്കും മാറ്റം പ്രതീക്ഷിക്കുന്നു

View All
advertisement