advertisement

വ്യാജസ്തനങ്ങൾ വെച്ച് ട്രംപിന്റെ മുൻ ഉദ്യോ​ഗസ്ഥയുടെ ഭർത്താവ് സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചെന്ന് കണ്ടെത്തി

Last Updated:

കൃത്രിമ സ്തനങ്ങൾ വച്ചുപിടിച്ച് ചർമത്തിന്റെ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇയാൾ സ്ത്രീകൾക്ക് മുന്നിൽ വീഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്നത്

News18
News18
വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുൻ ഉദ്യോ​ഗസ്ഥയുടെ ഭർത്താവ്, സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചതായി പരാതി. ട്രംപിന്റെ മുൻ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായ ക്രിസ്റ്റി നോയിമിന്റെ ഭർത്താവ് ബ്രയോണിനെതിരെയാണ് ആരോപണമുയരുന്നത്. വ്യാജ സ്തനങ്ങൾ വച്ചുപിടിപ്പിച്ചാണ് ഇയാൾ സ്ത്രീകൾക്ക് സ്വകാര്യസന്ദേശങ്ങൾ അയച്ചത്.
സംഭവം പുറത്തുവന്നതിന് പിന്നാലെ വാഷിം​ഗ്ടണിൽ വിവാദം ഉടലെടുത്തു. വീട്ടിൽ ആരുമില്ലാതിരിക്കുമ്പോഴാണ് ബ്രയോൺ സ്ത്രീകളുമായി സംസാരിക്കുന്നത്. സ്ത്രീകൾക്ക് അശ്ലീല ഫോട്ടോകളും ദൃശ്യങ്ങളും ഇയാൾ അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൃത്രിമ സ്തനങ്ങൾ വച്ചുപിടിപ്പിച്ച് ചർമത്തിന്റെ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇയാൾ സ്ത്രീകൾക്ക് മുന്നിൽ വീഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് തെളിയിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് സ്ത്രീകൾക്ക് നൂറുകണക്കിന് സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി.
മാർച്ചിലാണ് ക്രിസ്റ്റി നോയിമിനെ പുറത്താക്കിയത്. ഉന്നത ഉപദേഷ്ടാവായ കോറി ലെവൻഡോവ്‌സ്‌കിയുമായി ക്രിസ്റ്റിക്ക് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളും ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
വ്യാജസ്തനങ്ങൾ വെച്ച് ട്രംപിന്റെ മുൻ ഉദ്യോ​ഗസ്ഥയുടെ ഭർത്താവ് സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചെന്ന് കണ്ടെത്തി
Next Article
advertisement
റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ
റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ
  • ബിഹാറിലെ മൂന്ന് ഹൈവേകളിൽ റഫാൽ, സുഖോയ്, സി-130 ജെ പോലുള്ള വിമാനങ്ങൾക്ക് ലാൻഡിംഗ് സൗകര്യം ഒരുക്കുന്നു

  • 245 കിമീ പട്‌ന-പൂർണിയ എക്സ്പ്രസ് വേ, ഗോറഖ്പൂർ-സിലിഗുരി, രാംജാനകി മാർഗിൽ റൺവേ നിർമാണം underway

  • പ്രതിരോധം, ദുരന്തനിവാരണത്തിന് ഈ ഹൈവേ റൺവേകൾ സഹായിക്കും; നിക്ഷേപ സാധ്യതകൾക്കും മാറ്റം പ്രതീക്ഷിക്കുന്നു

View All
advertisement