'സര്‍ക്കാരില്‍ നിന്ന് ഹാബിറ്റാറ്റിന് കോടികൾ കിട്ടാനുണ്ട്'; വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ആർക്കിടെക്റ്റ് ജി ശങ്കർ
- Published by:Rajesh V
- news18-malayalam
Last Updated:
''രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയാണ്, പക്ഷേ ഒരു ഗുമസ്തന്റെ മുന്നിൽ പതറിപ്പോകുന്നു''
തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും കോടികളുടെ കുടിശ്ശിക കിട്ടാനുണ്ടെന്ന് ഹാബിറ്റാറ്റ് ഗ്രൂപ്പ് മേധാവിയും ആർക്കിടെക്ടുമായ പത്മശ്രി ജി. ശങ്കര്‍. സർക്കാറിനായി നിരവധി കെട്ടിടങ്ങൾ നിർമിച്ചതിന്റെ പണം പണിപൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും കിട്ടുന്നില്ല. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശം അടക്കം ഉന്നയിച്ചാണ് ശങ്കറിനറെ വികാര നിർഭരമായ ഫേസ്ബുക്ക് വീഡിയോ. പൈസകിട്ടാതെ തൊഴിലാളി സുഹൃത്തുക്കൾ ആത്മഹത്യ ചെയ്ത സംഭവം പോലുമുണ്ടെന്നും അദ്ദേഹം പറയുന്നു.
ലോക്ക്ഡൗണ്‍കാലത്ത് ജോലി നഷ്ടപ്പെട്ട പാവപ്പെട്ട സ്ത്രീ സഹായം ചോദിച്ചെത്തിയ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് ഹാബിറ്റാറ്റ് ശങ്കര്‍ തന്‍റെ ദുരനുഭവം പങ്കുവച്ചത്. നൂറിലേറെ ജീവനക്കാർക്ക് ഇപ്പോൾ പകുതി ശമ്പളമാണ് നൽകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം പൂര്‍ണമായി നല്‍കിയിട്ടില്ല.
ഓരോ ഫയലിലും ഓരോ ജീവതമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയ മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ് ഈ ദുരവസ്ഥ. നാലരവർഷം മുമ്പ് പള്ളിക്കത്തോട്ടില്‍ കെആര്‍ നാരയണന്‍റെ പേരില്‍ പൂര്‍ത്തിയാക്കിയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിര്‍മ്മാണച്ചെലവവില്‍ കോടികളുടെ കുടിശ്ശിക ബാക്കിയാണ്. മൂന്നുകോടിയിലധികം രൂപയാണ് ഇവിടെ കിട്ടാനുള്ളത്. ഫയൽ എവിടെയാണെന്ന് പോലും അറിയില്ല.
advertisement
കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവക്കായി നിർമിച്ച കെട്ടിടങ്ങള്‍, അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി നിർമിച്ച കോളജ് കെട്ടിടം എന്നിവയിലെല്ലാം കിട്ടാനുള്ളത് കോടികളാണ്. കിട്ടാനുള്ള പണം തരാതിരിക്കാന്‍ ഗവേഷണം ചെയ്യുന്ന കുറേപേരെ അറിയാം. സിവില്‍ സര്‍വ്വീസിലുള്ള ചുരുക്കം ചിലരാണ് വഴിമുടക്കുന്നത്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിയാണ്. അഹങ്കാരത്തോടെയല്ല ഇത് പറയുന്നത്. ഓഫീസിൽ കയറിയിറങ്ങി, ഒരു ഗുമസ്തന്റെ മുന്നിൽ പോലും പതറിപ്പോകുന്നു. എന്നാൽ പിണക്കാനോ കടുത്ത ഒരു വാക്ക് പോലും പറയാനോ കവിയില്ല. അതോടെ തന്റെ സ്വപ്നമെല്ലാം അവസാനിക്കും. ഓണക്കാലത്ത് സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ കഴിയില്ലെന്നാലോചിക്കുമ്പോള്‍ ഉറക്കം നഷ്ടപ്പെടുകയാണെന്നും ഭരണനേതൃത്വം അടിയന്തര നടപടി സ്വകീരിക്കണമെന്നും ശങ്കര്‍ ആവശ്യപ്പെട്ടു.
advertisement
advertisement
വടക്കാഞ്ചേരിയലെ വിവാദമായ ലൈഫ് ഭവനപദ്ധതി 13 കോടി രൂപയ്ക്ക് നിർമാണം പൂർത്തിയാക്കാൻ ഹാബിറ്റാറ്റ് തയാറായിരുന്നു. ഇതാണ് റെഡ്ക്രസന്‍റ് വഴി 20 കോടി രൂപക്ക് ഇപ്പോൾ നിർമ്മിക്കുന്നത്. സ്വപ്ന സുരേഷ് ഒരു കോടി കമ്മീഷന്‍ വാങ്ങിയെന്ന് ആരോപണം ഉയർന്നത് ഈ പദ്ധതിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2020 8:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സര്‍ക്കാരില്‍ നിന്ന് ഹാബിറ്റാറ്റിന് കോടികൾ കിട്ടാനുണ്ട്'; വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ആർക്കിടെക്റ്റ് ജി ശങ്കർ