COVID 19| ജീവൻരക്ഷാ മരുന്ന് നൽകാൻ പ്രത്യേക സമ്മതപത്രം വേണ്ട; ചികിത്സാ മാർഗനിർദേശം പരിഷ്കരിച്ച് ആരോഗ്യവകുപ്പ് തിരുവനന്തപുരം: കോവിഡ് ചികിത്സയിലുള്ള രോഗിയ്ക്ക് അടിയന്തിര ജീവൻരക്ഷ മരുന്നുകൾ നൽകാൻ ഇനി രോഗിയുടെയോ, ബന്ധുക്കളുടെയോ നേരിട്ടുള്ള അനുവാദം കാത്ത് നിൽക്കേണ്ടതില്ല. വീട്ടിൽ ചികിത്സയിലുള്ള കോവിഡ് രോഗിയ്ക്ക് ആവശ്യമെങ്കിൽ വീട്ടിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കും. മിതമായ അധ്വാനത്തിലുണ്ടാകുന്ന ശ്വാസതടസം ഗൗരവത്തോടെ കാണണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
പുതിയ ചികിത്സ പ്രോട്ടോക്കോളിലാണ് പുതിയ നിർദ്ദേശങ്ങൾ. ഐസിഎംആർ ഗൈഡ് ലൈൻ പ്രകാരമാണ് സംസ്ഥാനവും ചികിത്സ പ്രോട്ടോക്കോൾ പരിഷ്കരിച്ചത്. കോവിഡ് രോഗികളെ രോഗലക്ഷണങ്ങൾ അടിസ്ഥാനമാക്കി പഴയത് പോലെ എ, ബി, സി വിഭാഗങ്ങളായി തന്നെയാണ് തിരിക്കുക. എ,ബി കാറ്റഗറിയിലുള്‍പ്പെടുന്നവരെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കും സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരെ വിദഗ്ദ്ധ ചികിത്സക്കായി കോവിഡ് ആശുപത്രികളിലും പ്രവേശിപ്പിക്കുന്നതായിരിക്കും. ഗുരുതര ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ട് ഉള്ളവരെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തുക.
സി വിഭാഗം തന്നെ ലഘു, തീവ്രം എന്നീ രീതിയിലും വേർതിരിച്ചിട്ടുണ്ട്. മിതമായ അധ്വാനിക്കുമ്പോഴോ അല്ലെങ്കില്‍ സാധാരണ നടക്കുമ്പോഴോ കോവിഡ് ബാധിതര്‍ക്ക് സംഭാവിക്കാവുന്ന ശ്വാസതടസം അഥവാ എക്‌സെര്‍ഷണല്‍ ഡിസ്പനിയ എന്ന രോഗ ലക്ഷണവും പുതിയ പ്രോട്ടോക്കോൾ നിശ്ചയിക്കാൻ അടിസ്ഥാനമാക്കിയിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളിൽ കോവിഡ് രോഗിയുടെ ജീവൻ രക്ഷ ചികിത്സയ്ക്ക് ഇനി രോഗിയുടെയും, ബന്ധുക്കളുടെയോ സമ്മതം നേരിട്ട് തേടേണ്ടതില്ല. ഫോണ്‍ വഴി ബന്ധുക്കളുടെ സമ്മതം സ്വീകരിച്ച് ചികിത്സ നടത്തണം.
വീട്ടിൽ ചികിത്സ നിർദ്ദേശിക്കുന്ന രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾക്ക് ത്രിതല മോണിറ്ററിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തുക. ആവശ്യമെങ്കിൽ വീട്ടിലെത്തി പരിശോധിക്കാൻ ഡോക്ടറുടെ സേവനവും ഏർപ്പെടുത്തും. ഐസിഎംആർ നിർദ്ദേശം അനുസരിച്ച് കോവിഡ് ചികിത്സയ്ക്ക് കൂടുതൽ മരുന്നുകൾ ഉപയോഗിക്കാനും പ്രോട്ടോക്കോൾ നിർദ്ദേശിക്കുന്നു. ഫാവിപിരാവിർ, റംഡെസിവർ, ടോസ്ലിസുമാബ് അടക്കമുള്ള മരുന്നുകോളും കോവിഡ് രോഗികൾക്ക് ആവശ്യമെങ്കിൽ നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus