advertisement

കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചു; ഒരു ബോഗി കത്തി നശിച്ചു

Last Updated:

രാത്രി ഒന്നരയോടെയാണ് സംഭവം

കണ്ണൂർ: കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീപിടിച്ച് ഒരു ബോഗി പൂർണമായും കത്തിനശിച്ചു. നിർത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനാണ് തീപിടിച്ചത്. മൂന്നാം പ്ലാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ ആണ് തീപിടിച്ചത്. രാത്രി ഒന്നരയോടെയാണ് സംഭവം. ഏറ്റവും പുറകിൽ നിന്നുള്ള മൂന്നാമത്തെ ബോഗിയാണ് കത്തിയത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിലും ബോഗി പൂർണമായും കത്തിനശിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾക്ക് പ്ലാറ്റ്‌ഫോം വരെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും തീയണയ്ക്കൽ ശ്രമം ദുഷ്ക്കരമാക്കി.
എലത്തൂരിൽ ആക്രമണം നടന്ന ട്രെയിനിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടോ മറ്റു സ്വാഭാവിക തീപിടിത്തമോ നടക്കാനുള്ള സാധ്യത വിരളമാണ്. രാത്രിയോടെയാണ് ബോഗി സ്റ്റേഷനിൽ എത്തിയത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ബോഗിക്ക് തീപിടിച്ചത്.
Summary: A train halted in Kannur caught fire. An entire bogie got gutted in the incident. Authorities ruled out possibilities of natural causes leading to catching fire. The incident took place around 1.30am on Thursday
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചു; ഒരു ബോഗി കത്തി നശിച്ചു
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement