ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ്; ഒന്നും ഓർമയില്ല; ഉരുണ്ടുകളിച്ച് പരാതിക്കാരൻ ഹരിദാസൻ

Last Updated:

പണം വാങ്ങിയ ആളെയോ എവിടെ വെച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്നാണ് ഹരിദാസൻ ഇപ്പോൾ പറയുന്നത്

news18
news18
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് നിയമന തട്ടിപ്പ് കേസിൽ ഉരുണ്ടുകളിച്ച് പരാതിക്കാരൻ ഹരിദാസൻ. ഒന്നും ഓർമ്മയില്ലെന്നും പണം വാങ്ങിയ ആളെ കൃത്യമായി ഓർക്കുന്നില്ലെന്നും ഹരിദാസൻ കന്റോൺമെന്റ് പൊലീസിന് മൊഴി നൽകി. ഹരിദാസനെ വിശദമായി ചോദ്യം ചെയ്യാൻ ആണ് അന്വേഷസംഘത്തിന്റെ തീരുമാനം.
നേരത്തേ, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകി എന്നായിരുന്നു നേരത്തേ ഹരിദാസന്റെ മൊഴി. എന്നാൽ, പണം വാങ്ങിയ ആളെയോ എവിടെ വെച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്നാണ് ഹരിദാസൻ ഇപ്പോൾ പറയുന്നത്.
Also Read- കരുവന്നൂരിൽ വായ്പ തിരിച്ച് പിടിക്കാൻ നടപടി പ്രഖ്യാപിച്ചു; ഒറ്റത്തവണ തീർപ്പാക്കൽ
അതേസമയം, ഇടനിലക്കാരൻ ബാസിത് ചോദ്യം ചെയ്യലിന് ഹാജരായില്ല. മൊഴിയിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ബാസിതിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചത്. ബാസിതിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് അഖിൽ സജീവ് പൊലീസിന് നൽകിയ മൊഴി.
advertisement
മലപ്പുറം സ്വദേശി ഹരിദാസൻ മരുമകളുടെ ജോലിക്കു വേണ്ടിയാണ് ഇടനിലക്കാരനായ അഖില്‍ സജീവിനും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനും പണം നൽകിയതെന്നായിരുന്നു ആരോപണം. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ്; ഒന്നും ഓർമയില്ല; ഉരുണ്ടുകളിച്ച് പരാതിക്കാരൻ ഹരിദാസൻ
Next Article
advertisement
കോഴിക്കോട് ബീഫ് ഫ്രൈയെ ചൊല്ലി രണ്ടു സംഘം യുവാക്കൾ തമ്മിൽ സംഘർഷം
കോഴിക്കോട് ബീഫ് ഫ്രൈയെ ചൊല്ലി രണ്ടു സംഘം യുവാക്കൾ തമ്മിൽ സംഘർഷം
  • കോഴിക്കോട് ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം

  • സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും ഇരു സംഘങ്ങളും തർക്കം തുടരുകയായിരുന്നു

  • സംഘർഷത്തിൽ ഒരു യുവാവ് ബോധരഹിതനായി വീണതിനെ തുടർന്ന്, പൊലീസ് ആംബുലൻസ് വിളിച്ചു

View All
advertisement