കൊച്ചി : മഹാരാജാസ് കോളേജിൽ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിൻറെ ജീവിതം പറയുന്ന 'നാൻ പെറ്റ മകൻ' ചിത്രീകരണം തുടങ്ങി. അഭിമന്യു ഉയർത്തിയ മുദ്രാവാക്യത്തിനൊപ്പം അവന്റെ ജീവിത പരിസരവും ചിത്രത്തിൽ പ്രമേയമാകുന്നു. മഹാരാജാസ് കോളേജിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സി പി എം നേതാവ് പി രാജീവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യുവും ചേർന്നു നിർവ്വഹിച്ചു.മഹാരാജാസിലും വട്ടവടയിലുമായി ചിത്രീകരിക്കുന്ന സിനിമ ഫെബ്രുവരിയിൽ പൂർത്തിയാകും.നവാഗതനായ സജി എസ് ലാലാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
Also Read-വട്ടവടയിലെ ആ വീടും കണ്ണീരു വറ്റാത്ത ഒരമ്മയും കേരളത്തെ ആകെ നൊമ്പരപ്പെടുത്തി മകനെ വിളിച്ചുള്ള അഭിമന്യുവിന്റെ അമ്മയുടെ കരച്ചിലാണ് ചിത്രത്തിന് പേരായി നല്കിയിട്ടുള്ളത്. . 2012 ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോണാണ് അഭിമന്യുവായി അഭ്രപാളിയിലെത്തുക.റെഡ്സ്റ്റാര്‍ മൂവിസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ,മുത്തുമണി, സരയൂ, തുടങ്ങിയവരും വേഷങ്ങളിലെത്തുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.