തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കോവിഡ് മരണം ഉയര്‍ന്നേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. വെന്റിലേറ്ററുകള്‍ തികയാത്ത അവസ്ഥയുണ്ടാകാം. കൂടുതല്‍ ജാഗ്രത അനിവാര്യമായ ഘട്ടമാണിതെന്നും ആരോഗ്യമന്ത്രിപറഞ്ഞു.
എറണാകുളം മെഡിക്കല്‍ കോളേജിലെ 12 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു കൊണ്ടാണ് മന്ത്രി ആശങ്കകള്‍ പങ്കുവെച്ചത്. നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ സ്ഥിതി കൂടുതല്‍ മോശമാകും. ജനസാന്ദ്രത കൂടിയതും പ്രായമായവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവുമാണ് കോവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി.
You may also like:പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ [NEWS] വ്യോമസേനയ്ക്ക് ഇനി റഫാൽ കരുത്ത്; അഞ്ച് യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമായി [NEWS]
കോളനികളില്‍ രോഗവ്യാപന തോത് ഉയരുന്നത് തടയാൻ പ്രത്യേകശ്രദ്ധ വേണം. കോവിഡിനെതിരായ പേരാട്ടത്തില്‍ കേരളം ശക്തമായി പൊരുതി നില്‍ക്കുകയാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പിന്തുണ തേടുന്നെന്നും വരാനുള്ള നാളുകള്‍ ഇനിയും കടുത്തതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എങ്കിലും ഈ ഘട്ടത്തെയും മാനസികമായും ശാരീരികമായും നേരിടാന്‍ സന്നദ്ധമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus