തിരുവനന്തപുരം: ഹോമിയോമരുന്ന് കഴിച്ചവർക്ക് കുറച്ചുദിവസം കൊണ്ട് കോവിഡ് നെഗറ്റീവ് ആകുന്നതായി പഠന റിപ്പോർട്ട് ഉണ്ടെന്നായിരുന്നു
ആരോഗ്യമന്ത്രിയുടെ ആദ്യപ്രസ്താവന. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിലെ കെട്ടിട ഉദ്ഘാടനത്തിൽ നടത്തിയ പരാമർശമാണ് വിവാദമായത്. മന്ത്രിയുടെ പരാമർശത്തിന് എതിരെ അലോപ്പതി ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയും വിദഗ്ധ സമിതിയും അടക്കം പ്രതിഷേധം അറിയിച്ചു. ഇതോടെയാണ് ആരോഗ്യമന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
കോവിഡ് വരാതിരിക്കുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മരുന്ന് നൽകാമെന്നാണ് ആയുർവേദ, ഹോമിയോ വിഭാഗവും അവകാശപ്പെട്ടിരുന്നത്. അത്തരത്തിൽ മരുന്ന് നൽകാൻ ഇരു വിഭാഗങ്ങൾക്കും അനുവാദം നൽകുകയും ചെയ്തിരുന്നു. ഹോമിയോ പ്രതിരോധമരുന്ന് നൽകിയ മേഖലയിൽ കോവിഡ് വ്യാപനം കുറവാണെന്ന് ഹോമിയോ ഡോക്ടർമാർ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇത് ഹോമിയോ മെഡിക്കൽ കോളേജിലെ പരിപാടിയായതിനാൽ താൻ അവിടെ പറഞ്ഞു. എന്നാൽ ആ പഠനറിപ്പോർട്ട് ശരിയോ തെറ്റോ എന്ന് പറയാൻ താൻ ആളല്ലെന്നും ശാസ്ത്രീയമായി പഠിച്ച് തെളിയിക്കപ്പെട്ടു എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
You may also like:ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും [NEWS]തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ [NEWS] കുടിച്ച് കുടിച്ച് കടംകയറി വീട് വിൽക്കുന്നവരറിയാൻ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട്
[NEWS]ഇതിനെക്കുറിച്ച് അവസാന വാക്ക് പറയാൻ താൻ ആളല്ല. തന്റെ പ്രസംഗത്തിന്റെ പേരിൽ നടക്കുന്ന ചർച്ചകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അലോപ്പതി ചികിത്സാരീതി തന്നെയാണ് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. കോവിഡ് പോസിറ്റീവ് രോഗികളെ ചികിത്സിക്കാൻ ഹോമിയോ - ആയുർവേദ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുമില്ല.
ശാസ്ത്രീയമായി തെളിയിക്കാത്ത കാര്യങ്ങൾ ചെയ്യാൻ ആരോടും പറയില്ല. താൻ പറഞ്ഞത് വച്ച് ഡോക്ടർമാർ തമ്മിൽ തല്ലാൻ നിൽക്കരുത്. ആരോഗ്യമേഖല ഒന്നിച്ച് നിൽക്കേണ്ട സമയമാണ്. ശാസ്ത്രീയമല്ലാത്ത കാര്യം ചെയ്യാൻ താൻ പ്രേരിപ്പിക്കില്ലന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആയുർവേദത്തിലും ഇത്തരം പഠനങ്ങൾ നടന്നിട്ടുണ്ടെന്നും അതും ശരിയാണെന്ന് താൻ പറയുന്നില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.