തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത മഴ തുടരുന്നു; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Last Updated:

അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

മഴ മുന്നറിയിപ്പ്
മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'ദിത്വ' ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായി (Deep Depression) ദുർബലപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ തീവ്ര ന്യൂനമർദ്ദം നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരങ്ങൾക്കും ദക്ഷിണ തീരദേശ ആന്ധ്രാപ്രദേശിനും സമീപത്തായി സ്ഥിതി ചെയ്യുന്നു.
തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം, ചെന്നൈ, ചെങ്കൽപേട്ട്, വെല്ലൂർ ജില്ലകളിലെ അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടാതെ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും പുതുച്ചേരിയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വടക്കൻ തീരദേശ തമിഴ്‌നാട്, പുതുച്ചേരി, ദക്ഷിണ തീരദേശ കാരക്കൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60-70 കിലോമീറ്റർ വരെ വേഗതയിലും ചിലപ്പോൾ 80 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
advertisement
അതേസമയം, കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത മഴ തുടരുന്നു; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
Next Article
advertisement
‌ആശ്വാസം! ഡിസംബറിലെ കറണ്ട് ബില്ല് കുറയും
‌ആശ്വാസം! ഡിസംബറിലെ കറണ്ട് ബില്ല് കുറയും
  • ഡിസംബറിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു.

  • പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും, രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവർക്ക് 8 പൈസയും കുറയും.

  • സെപ്റ്റംബർ മുതൽ നവംബർ വരെ യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്, ഇത് ഇപ്പോൾ കുറച്ചിരിക്കുന്നു.

View All
advertisement