News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 19, 2020, 3:37 PM IST
തിരുവനന്തപുരം വിമാനത്താവളം
കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാറും കെ എസ് ഐ ഡി സി യും സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.
ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാന്‍ സാധ്യമല്ല എന്ന് നിരിക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി.
ടെന്‍ഡര്‍ നടപടിയുമായി ആദ്യം സഹകരിച്ചു പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. ഒരു എയര്‍പോര്‍ട്ടിന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ടിലേക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്നതും അംഗീകരിക്കാനാകില്ല. വിമാനത്താവള നടത്തിപ്പിന് കൈമാറാനുളള നടപടി നയപരമാണെന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണന്നുമുള്ള കേന്ദ്ര നിലപാട് കോടതി അംഗീകരിച്ചു. ലേല നടപടികള്‍ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.
ഇക്കവിഞ്ഞ ഓഗസ്റ്റ് 19നാണ്
തിരുവനന്തപുരം വിമാനത്താവളം അമ്പത് കൊല്ലത്തേക്കു ലീസിന് നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. വിമാനത്താവള വികസനം സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നടപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം‚നവീകരണം തുടങ്ങിയ എല്ലാ ചുമതലകളും സ്വകാര്യ കമ്പനിക്ക് ആയിരിക്കും
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാൻ നേരത്തെ തന്നെ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ രംഗത്തുവന്നിരുന്നു. എന്നാൽ ഇതു അവഗണിച്ചാണ് സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കേന്ദ്ര സര്‍ക്കാര്‍ കൈമാറുന്നത്.
രാജ്യത്ത് തിരുവനന്തപുരം ഉൾപ്പടെ ഏഴു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനാണ് ഇന്ന് തീരുമാനിച്ചത്. വാരാണസി, അമൃത്സര്‍, ഭുവനേശ്വര്‍ , ഇന്‍ഡോര്‍, റായ്പൂര്‍, തിരുച്ചിറപ്പള്ളി വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
Published by:
Anuraj GR
First published:
October 19, 2020, 3:37 PM IST