തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്കു ലീസിന് നൽകും; വികസനം സ്വകാര്യ-പൊതുപങ്കാളിത്തത്തോടെ നടപ്പാക്കും
- Published by:Anuraj GR
- news18-malayalam
Last Updated:
അഹമ്മദാബാദ്, മംഗളൂരു, ലഖ്നൗ, തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് കൈമാറുന്നത്.
ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അമ്പത് കൊല്ലത്തേക്കു ലീസിന് നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാനത്താവള വികസനം സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നടപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം‚നവീകരണം തുടങ്ങിയ എല്ലാ ചുമതലകളും സ്വകാര്യ കമ്പനിക്ക് ആയിരിക്കും
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാൻ നേരത്തെ തന്നെ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ രംഗത്തുവന്നിരുന്നു. എന്നാൽ ഇതു അവഗണിച്ചാണ് സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കേന്ദ്ര സര്‍ക്കാര്‍ കൈമാറുന്നത്.
രാജ്യത്ത് തിരുവനന്തപുരം ഉൾപ്പടെ ഏഴു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനാണ് ഇന്ന് തീരുമാനിച്ചത്. വാരാണസി, അമൃത്സര്‍, ഭുവനേശ്വര്‍ , ഇന്‍ഡോര്‍, റായ്പൂര്‍, തിരുച്ചിറപ്പള്ളി വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
You may also like:ഏഴുവയസുകാരിയെ ക്രയോൺസ് ഉപയോഗിച്ച് ബന്ധു പീഡിപ്പിച്ചു ; ഒന്നരമാസമായിട്ടും അറസ്റ്റില്ല [NEWS]കുഴിമതിക്കാട്ടെ പെണ്ണുങ്ങൾ തുന്നിക്കൂട്ടുന്ന പ്രതിരോധം; പിപിഇ കിറ്റുകൾ നിർമിക്കാൻ നൂറിലധികം വീട്ടമ്മമാർ [NEWS] രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]
നേരത്തെ പൊതു- സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയില്‍ ആറ് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറാന്‍ ധാരണയായിരുന്നു. അഹമ്മദാബാദ്, മംഗളൂരു, ലഖ്നൗ, തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് കൈമാറുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 19, 2020 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്കു ലീസിന് നൽകും; വികസനം സ്വകാര്യ-പൊതുപങ്കാളിത്തത്തോടെ നടപ്പാക്കും