റാസല്‍ഖൈമയിൽ മഴ നനയാതിരിക്കാൻ കെട്ടിടത്തിൽ കയറിയ മലയാളി ശക്തമായ കാറ്റിൽ കല്ല് ദേഹത്ത് വീണ് മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ബുധനാഴ്ച വൈകിട്ട് മുതൽ റാസൽഖൈമയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിൽനിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സുലൈമാൻ-അസ്മാബി ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് (27) ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ ഈ സംഭവം.
റാസൽഖൈമയിൽ ഷവർമ കടയിലെ ജീവനക്കാരനായിരുന്നു സൽമാൻ. ബുധനാഴ്ച വൈകിട്ട് മുതൽ പ്രദേശത്ത് തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും നിന്ന് രക്ഷനേടാൻ നിർമ്മാണം നടക്കുന്ന ഒരു കെട്ടിടത്തിൽ അഭയം തേടിയതായിരുന്നു ഇദ്ദേഹം. ഈ സമയത്ത് കാറ്റിന്റെ വേഗതയിൽ കെട്ടിടത്തിന്റെ ഭാഗമായ കല്ല് തെറിച്ചുവീണ് അപകടം സംഭവിക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് മുതൽ റാസൽഖൈമയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൽമാൻ ഫാരിസിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസലോകത്തെയും ജന്മനാടിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
Location :
Thiruvananthapuram,Kerala
First Published :
December 18, 2025 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
റാസല്‍ഖൈമയിൽ മഴ നനയാതിരിക്കാൻ കെട്ടിടത്തിൽ കയറിയ മലയാളി ശക്തമായ കാറ്റിൽ കല്ല് ദേഹത്ത് വീണ് മരിച്ചു






