വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈനെ നീക്കണമെന്ന ഹര്‍ജി തള്ളി  

ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.

News18 Malayalam | news18-malayalam
Updated: June 26, 2020, 8:48 PM IST
വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈനെ നീക്കണമെന്ന ഹര്‍ജി തള്ളി  
എം.സി ജോസഫൈൻ (ഫയൽ ചിത്രം)
  • Share this:
കൊച്ചി: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് എം സി ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പദവിയില്‍ നിന്ന് നീക്കണമെന്ന ആവശ്യം നില നില്‍ക്കുന്നതല്ലെന്നും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ പരാതിക്കാര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. വിവാദ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അഗീകരിച്ചു.

കമ്മീഷന്‍ അധ്യക്ഷയായി ജോസഫൈ നെ നിയമിക്കുന്ന സമയത്ത് അയോഗ്യത ഉണ്ടായിരുന്നില്ലെന്നും  ഹര്‍ജി നിലനില്‍ക്കണമെങ്കില്‍ നിയമന സമയത്ത് അയോഗ്യത ഉണ്ടായിരുന്നിരിക്കണമെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

പ്രവര്‍ത്തന കാലയളവില്‍ യോഗ്യതയില്ലങ്കില്‍ നടപടിയെടുക്കാനുള്ള  അധികാരം നിയമനാധികാരിയായ സര്‍ക്കാരിനാണ്. അയോഗ്യത ചൂണ്ടിക്കാട്ടി ആരും സമീപിച്ചിട്ടില്ലന്നും ഹര്‍ജിക്കാര്‍ പരാതി നല്‍കിയിട്ടില്ലന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

സ്ത്രീകള്‍കളുടെ അന്തസ് ഇടിച്ചുതാഴ്തും വിധം കമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടായിട്ടില്ലന്ന് കമ്മീഷന്റെ അഭിഭാഷകനും അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് കോടതിയും അന്വേഷണ സംവിധാനവുമുണ്ടെന്ന ജോസഫൈനിന്റെ പരാമര്‍ശത്തിനെതിരായിരുന്നു ഹര്‍ജി.
First published: June 26, 2020, 8:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading