പ്രിയാ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റെന്ന് സുപ്രീംകോടതി
- Published by:Naseeba TC
- news18-malayalam
Last Updated:
സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും പ്രിയയുടെ നിയമനമെന്നും സുപ്രീംകോടതി
ന്യൂഡൽഹി: പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ പ്രിയ വര്‍ഗീസിന് ആറ് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും പ്രിയയുടെ നിയമനമെന്നും ബെഞ്ച് വ്യക്തമാക്കി. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി.വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രിയയുടെ നിയമനം തല്കാലം റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആറാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
Also Read- പ്രിയ വർഗീസിന് അനുകൂലമായ ഹൈക്കോടതി വിധി; UGC സുപ്രീംകോടതിയില്‍
പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യുജിസി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്നും യുജിസി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും യുജിസി നൽകിയ അപ്പീലിൽ പറയുന്നു.
advertisement
ഹൈക്കോടതി വിധിയോടെ 2018-ലെ അസോസിയേറ്റ് പ്രൊഫസർ നിയമനവും ആയി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നാണ് യുജിസി നിലപാട്. കേരള ഹൈക്കോടതി അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതമുണ്ടാക്കും. പ്രിയാ വർഗീസിന് അനുകൂലമായ വിധി ചൂണ്ടിക്കാട്ടി അധ്യാപന പരിചയം ഇല്ലാത്ത ചില ഉദ്യോഗാർത്ഥികൾ അസോസിയേറ്റ് പ്രൊഫസറാകാൻ നിയമ പോരാട്ടം നടത്തിയേക്കും എന്ന ആശങ്കയുണ്ടെന്നും യുജിസി ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 31, 2023 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രിയാ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റെന്ന് സുപ്രീംകോടതി