വി എസിന്റെ മകൻ അരുൺ കുമാറിനെ IHRD താൽക്കാലിക ഡയറക്ടറായി നിയമിച്ചതിൽ സ്വമേധയാ അന്വേഷണം വേണമെന്ന് ഹൈക്കോടതി
- Published by:Sneha Reghu
- news18-malayalam
Last Updated:
മുൻ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരിൽ രാഷ്ട്രീയ സ്വാധീനത്തിൽ യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി
എറണാകുളം: മുൻ മുഖ്യമന്ത്രി വി എസ് അച്യുദാനന്ദന്റെ മകൻ വി എ അരുൺ കുമാറിനെ ഐ എച്ച് ആർ ഡി താൽക്കാലിക ഡയറക്ടറായി നിയമിച്ചതിൽ സ്വമേധയാ അന്വേഷണം വേണമെന്ന് ഹൈക്കോടതി. അരുൺ കുമാറിന്റെ യോഗ്യത അന്വേഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരിൽ രാഷ്ട്രീയ സ്വാധീനത്തിൽ യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണം.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനും ആയ ഡോ. വിനു തോമസിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.
ഐഎച്ച്ആർഡി ഡയറക്ടർ പദവി സർവകലാശാല വിസിക്ക് തുല്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണെന്നും കോടതി ചൂണ്ടികാട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
June 27, 2025 8:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വി എസിന്റെ മകൻ അരുൺ കുമാറിനെ IHRD താൽക്കാലിക ഡയറക്ടറായി നിയമിച്ചതിൽ സ്വമേധയാ അന്വേഷണം വേണമെന്ന് ഹൈക്കോടതി