കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു

Last Updated:

മേൽക്കോടതിയെ സമീപിക്കുന്നതിനായാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് കാരാട്ട് റസാഖ് ആവശ്യപ്പെട്ടത്

കൊച്ചി: കൊടുവള്ളി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. മേൽ കോടതിയിൽ അപ്പീൽ നൽകുന്നതിന് 30 ദിവസത്തെ സ്റ്റേയാണ് കോടതി അനുവദിച്ചത്. കാരാട്ട് റസാഖിന് നിയമസഭാ നടപടികളിൽ പങ്കെടുക്കാം. എന്നാൽ എം.എൽ.എ. എന്ന നിലയിൽ ആനുകൂല്യങ്ങൾ കൈപ്പറ്റരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. കൊടുവള്ളി എം.എൽ.എയായ കാരാട്ട് റസാഖ് നൽകിയ ഹർജിയിലാണ് കോടതി വിധി സ്റ്റേ ചെയ്തത്. മേൽക്കോടതിയെ സമീപിക്കുന്നതിനായാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് കാരാട്ട് റസാഖ് ആവശ്യപ്പെട്ടിരുന്നത്. അഭിഭാഷകനായ കെ.എം. ഫിറോസ് മുഖേനയാണ് കാരാട്ട് റസാഖ് ഹൈക്കോടതിയെ സമീപിച്ചത്. കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ജസ്റ്റിസ് എബ്രഹാം മാത്യൂ തന്നെയാണ് സ്റ്റേ അനുവദിച്ചത്.
എതിർ സ്ഥാനാർഥിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് കാരാട്ട് റസാഖിനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ വിജയിയായി പ്രഖ്യാപിക്കണമെന്ന എതിർ സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്ററുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല.
യുഡിഫ് സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള വീഡിയോ ഡോക്യുമെന്ററി സൃഷ്ടിച്ചു പ്രചരണം നടത്തി എന്നാണ് കാരാട്ട് റസാഖിനെതിരായ പരാതി. കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടർമാരായ കെ.പി. മുഹമ്മദ്‌, മുഹമ്മദ്‌ കുഞ്ഞി എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.
advertisement
മുസ്ലീം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടി വിട്ട് ഇടതുമുന്നണിയുമായി സഹകരിച്ചത്. വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിലാണ് 573 വോട്ടുകൾക്ക് കാരാട്ട് റസാഖ് വിജയിച്ചത്.\
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു
Next Article
advertisement
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
  • വയോധികരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ 10-15% വരെ കുറയ്ക്കും

  • കുറച്ച തുക നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  • ഇന്ത്യയിൽ സമാന നിയമം നിലവിലുള്ളത് ആസാമിൽ മാത്രമാണ്, തെലങ്കാന രണ്ടാമത്തെ സംസ്ഥാനം ആകും

View All
advertisement