വാക്കുപാലിച്ച് അർജന്റീന ആരാധകൻ; സൗജന്യമായി ബിരിയാണി വിതരണം നടത്തി ഹോട്ടലുടമ; നീണ്ട ക്യൂ

Last Updated:

ഖത്തറില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയതിന് പിന്നാലെ തൃശ്ശൂര്‍ പള്ളിമൂലയിലെ ഹോട്ടലില്‍ ബിരിയാണി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു

തൃശൂർ: അര്‍ജന്റീന ഫിഫ ലോകകപ്പ് നേടിയതിന് പിന്നാലെ വാക്ക് പാലിച്ച് അര്‍ജന്റീനയുടെ ആരാധകനായ ഹോട്ടലുടമ. അര്‍ജന്റീന കപ്പടിച്ചതോടെ തന്റെ വാക്കുപാലിച്ച ഷിബു, തിങ്കളാഴ്ച രാവിലെ 11.30 മുതല്‍ ഹോട്ടലില്‍ ബിരിയാണി വിതരണം ആരംഭിച്ചു.
ഖത്തറില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയതിന് പിന്നാലെ തൃശ്ശൂര്‍ പള്ളിമൂലയിലെ ഹോട്ടലില്‍ ബിരിയാണി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. ആയിരംപേര്‍ക്ക് സൗജന്യമായി ബിരിയാണി നല്‍കുമെന്നായിരുന്ന കടുത്ത അര്‍ജന്റീന ആരാധകനായ ഷിബുവിന്റെ പ്രഖ്യാപനം.
ബിരിയാണി വിതരണം ആരംഭിച്ചതിന് പിന്നാലെ വിദ്യാര്‍ഥികളടക്കമുള്ളവരുടെ നീണ്ട ക്യൂവാണ് ഹോട്ടലിന് മുന്നിലുള്ളത്. എത്രപേര്‍ വന്നാലും കുഴപ്പമില്ല, എല്ലാവര്‍ക്കും ബിരിയാണി നല്‍കുമെന്നാണ് ഷിബു പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാക്കുപാലിച്ച് അർജന്റീന ആരാധകൻ; സൗജന്യമായി ബിരിയാണി വിതരണം നടത്തി ഹോട്ടലുടമ; നീണ്ട ക്യൂ
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement