മൂന്നാര്‍: ചായ(Tea) മുഖത്തൊഴിച്ച വിനോദ സഞ്ചാരിയെ(Tourist) ബസ് തടഞ്ഞ് മര്‍ദിച്ച്(Attack) ഹോട്ടല്‍ ജീവനക്കാര്‍. ശനിയാഴ്ച രാത്രി എട്ടുണിയ്ക്ക് ടോപ് സ്റ്റേഷനിലെ ഹോട്ടലിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറിയത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്തെത്തിയ ചൂടുചായ തണുത്ത് പോയെന്ന് പറഞ്ഞ് ജീവനക്കാരന്റെ മുഖത്തൊഴിക്കുകയായിരുന്നു. ജീവനക്കാരുമായി വാക്കേറ്റവും ഉണ്ടായി. തുടര്‍ന്ന് സംഘം ബസില്‍ കയറി സ്ഥലം വിടുകയായിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ(Chief Minister) സുരക്ഷാ വാഹനവ്യൂഹത്തിലേക്ക് ചൊങ്കൊടിയുമായി ബൈക്കുകളെത്തിയത് പൊലീസിന്(Police) പൊല്ലാപ്പായി. നഗരത്തിലെ ഒരു ഹോട്ടലിന്റെ പരസ്യ പ്രചാരണത്തിന് എത്തിയതായിരുന്നു ബൈക്കുകള്‍. എന്നാല്‍ ചുവന്ന കൊടി കണ്ടതോടെ സിപിഎം പ്രവര്‍ത്തകര്‍ എന്ന് കരുതി പൊലീസുകാര്‍ തടയാതിരിക്കുകയായിരുന്നു.
ഞായറാഴ്ച ജനറല്‍ ആശുപത്രി-എകെജി സെന്റര്‍ റോഡിലായിരുന്നു സംഭവം. മുഖ്യമന്ത്രി കടന്നുപോകുന്നതിനാല്‍ മറ്റു വാഹനങ്ങളെല്ലാം തടഞ്ഞുവെച്ചിരുന്നു. ഈ സമയമാണ് പത്തോളം ബൈക്കുകള്‍ എത്തിയത്. പൊലീസുകാര്‍ ബൈക്കുകള്‍ കടത്തിവിടുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തില്‍ കടന്ന് അദ്ദേഹത്തിന്റെ കാറിനു തൊട്ടടുത്ത് എത്തിയപ്പോഴാണ് ഹോട്ടലിന്റെ പരസ്യക്കാരാണെന്ന് പൊലീസുകാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ജീപ്പ് ബൈക്കുകാരെ തടഞ്ഞു നിര്‍ത്തി താക്കീത് നല്കിയ ശേഷം വിട്ടയച്ചു. എന്നാല്‍ മുന്‍കൂട്ടി അറിയിച്ചാണ് ബൈക്ക് റാലി നടത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.