advertisement

Honey Trap | പൊലീസുകാരോട് DGP; ഹണിട്രാപ്പുമായി പാക് ചാരസംഘടനകള്‍; ജാഗ്രത പാലിക്കണം

Last Updated:

സേനകളില്‍നിന്നു രഹസ്യംചോര്‍ത്താന്‍ പാക്ക് സംഘങ്ങള്‍ ഹണിട്രാപ് വഴി ശ്രമിക്കുന്നുതായാണ് മുന്നറിയിപ്പ്.

News18 Malayalam
News18 Malayalam
തിരുവനന്തപുരം: പാക് ചാരസംഘടനകളുടെ ഹണിട്രാപ്പില്‍(Honey Trap) കുടുങ്ങരുതെന്ന് പൊലീസുകാര്‍ക്ക്(Police) മുന്നറിയിപ്പ് നല്‍കി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്(Anil Kant DGP). പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. സേനകളില്‍നിന്നു രഹസ്യംചോര്‍ത്താന്‍ പാക്ക് സംഘങ്ങള്‍ ഹണിട്രാപ് വഴി ശ്രമിക്കുന്നുതായാണ് മുന്നറിയിപ്പ്.
രാജ്യത്തെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദേശമെന്നു ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്.
സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള ഹണി ട്രാപ്പ് സംഭവങ്ങളുണ്ടായാല്‍ പൊലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
advertisement
രാജ്യത്തെ വിവിധ ഏജന്‍സികളെ ലക്ഷ്യമിട്ട്പാകിസ്ഥാന്‍ ചാരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ഉദ്യോഗസ്ഥര്‍ ഇതിനോടകം ചാരസംഘടനകള്‍ ഒരുക്കിയ ഹണിട്രാപ്പില്‍ കുടുങ്ങിയിട്ടുമുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Honey Trap | പൊലീസുകാരോട് DGP; ഹണിട്രാപ്പുമായി പാക് ചാരസംഘടനകള്‍; ജാഗ്രത പാലിക്കണം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement