'കേരളത്തിൽ ബിജെപിയുടെ അടിത്തറ എങ്ങനെ വിപുലമാക്കാം?'; മോദിയുടെ മറുപടി ഇങ്ങനെ
Last Updated:
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെ പാർട്ടിപ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരോട് സംവദിച്ചത്. തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങൽ, മാവേലിക്കര, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലെ പ്രവർത്തകരുമായിട്ടായിരുന്നു ആശയവിനിമയം നടത്തിയത്. ഇതിനിടെ കൊല്ലം ചാത്തന്നൂരിൽ നിന്നുള്ള ഗോപകുമാർ എന്ന പാർട്ടി പ്രവർത്തകനാണ് പ്രധാനമന്ത്രിയോട് ആ ചോദ്യം ചോദിച്ചത്. ലോക്സഭയിലേക്ക് ഒരു എംപി പോലുമില്ലാത്ത, നിയമസഭയിൽ ഒരംഗം മാത്രമുള്ള കേരളത്തിൽ ബിജെപിയുടെ അടിത്തറ എങ്ങനെ വിപുലമാക്കാം എന്നതായിരുന്നു ചോദ്യം.
പ്രവർത്തകൻ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ- 'ഒറ്റവരിയിൽ ഉത്തരം നൽകിയാൽ ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയാറായാൽ അവർ നിങ്ങൾക്ക് പറയാനുള്ളത് കേൾക്കും. വിശദമായി പറഞ്ഞാൽ ജനങ്ങളുടെ അഭിലാഷങ്ങളെ അറിയണം. അതിന് നാം അവരെ കേൾക്കണം, അവരെ മനസ്സിലാക്കാൻ പരിശ്രമിക്കണം. ഓരോ ബി.ജെ.പി. പ്രവർത്തകന്റെയും ഒരുകാൽ ഒരു ട്രെയിൻ കോച്ചിൽ ആയിരിക്കണം എന്നാണ് അടൽജി പറയാറുള്ളത്. നിരന്തരമായി യാത്രചെയ്യണമെന്നാണ് അർത്ഥമാക്കുന്നത്. മറ്റൊരു കാൽ ജയിലിലായിരിക്കണം. ജനങ്ങൾക്ക് വേണ്ടി പോരാടിക്കുമ്പോൾ ഭരണകൂടം നിങ്ങളെ ജയിലിലടയ്ക്കും. ഒരു കാൽ റെയിലിൽ, മറ്റേകാൽ ജയിലിൽ - ഇതായിരുന്നു അടൽജി പറഞ്ഞിരുന്നത്.'
advertisement
'ജനങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളിയാകണം. നിങ്ങൾ ജനത്തിന് വേണ്ടി പോരാടുമ്പോൾ, അവരും ഒരു പോരാട്ടത്തിന്റെ ഭാഗമാകും. കേരളത്തിലെ ബി.ജെ.പിയിലെ കാര്യകർത്താക്കൾ ജനങ്ങളുടെ ശബ്ദമായി മാറണം. രാഷ്ട്രീയ അക്രമവും അടിച്ചമർത്തലുണ്ടായാലും ജനങ്ങളോടൊപ്പം ശക്തമായി നിലകൊള്ളണം. നമ്മുടെ കാര്യകർത്താക്കൾ ഏറ്റവും മോശമായ രാഷ്ട്രീയ അക്രമം നേരിട്ടിട്ടുണ്ട്, അവർ വിശ്വസിക്കുന്ന കാര്യങ്ങൾക്കായി വലിയ ത്യാഗങ്ങൾ നൽകിയിട്ടുണ്ട്'.
It’s a delight to interact with BJP Karyakartas from Kerala. Watch. https://t.co/MA6ONaqkIH
— Narendra Modi (@narendramodi) December 14, 2018
advertisement
സൗജന്യ ആരോഗ്യ പരിശോധന, ഗ്രാമീണറോഡുകളുടെ വികസനം, മുദ്രാ വായ്പ, സാഗർമാല പദ്ധതിയിലൂടെ തുറമുഖങ്ങളുടെ വികസനം എന്നിങ്ങനെ കേരളത്തിനായി കേന്ദ്രസർക്കാർ നടത്തിയ പ്രവർത്തനങ്ങളും പ്രസംഗത്തിൽ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ഇടത്-വലത് ഭരണമാതൃകകളെയും അദ്ദേഹം വിമർശിച്ചു. ഫലപ്രദമായ അഴിമതിയുടെയും ഫലപ്രദമല്ലാത്ത ഭരണത്തിന്റെയും മാതൃകകളാണ് രണ്ട് മാതൃകകളെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2018 8:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിൽ ബിജെപിയുടെ അടിത്തറ എങ്ങനെ വിപുലമാക്കാം?'; മോദിയുടെ മറുപടി ഇങ്ങനെ