advertisement

'സിപിഎം എത്ര നിര്‍ലജ്ജമായാണ് പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയ സാധ്യതകളെ പ്രൊപ്പഗണ്ടക്കായി ഉപയോഗപ്പെടുത്തുന്നത്?' വി ടി ബല്‍റാം

Last Updated:

പൂര്‍ണ്ണമായും തങ്ങളുടെ ഭാഗത്തു മാത്രം തെറ്റുള്ള ഒരു കാര്യത്തെയാണ് എതിര്‍പക്ഷത്തിന്റെ ചുമലിലേക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചാരി വയ്ക്കുന്നതെന്ന് വി ടി ബല്‍റാം കുറ്റപ്പെടുത്തി

വി.ടി. ബൽറാം
വി.ടി. ബൽറാം
തിരുവനന്തപുരം: കൊല്ലം എംഎല്‍എ മുകേഷിന്റെ ഫോണ്‍ കോള്‍ വിവാദത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് വി ടി ബല്‍റാം. സംഭവുമായി ബന്ധപ്പെട്ട് എന്തെല്ലാം ക്യാപ്‌സ്യൂളുകളാണ് സിപിഎമ്മിന്റെ നുണ ഫാക്ടറിയില്‍ നിന്ന് കൃത്യമായി തയ്യാറാക്കി വിതരണം ചെയ്യപ്പെട്ടതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലാത്ത ഒന്നോ രണ്ടോ ദിവസത്തെ സോഷ്യല്‍ മീഡിയ ഹൈപ്പിനപ്പുറം ഒരു വിവാദമെന്ന നിലയില്‍പ്പോലും വലിയ ആയുസ്സില്ലാത്ത ഒരു വിഷയത്തിലാണ് സിപിഎം ശക്തമായും സുസംഘടിതമായും തങ്ങളുടെ പ്രചരണ മെഷീനറിയെ ഉപയോഗപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം പറയന്നു.
പൂര്‍ണ്ണമായും തങ്ങളുടെ ഭാഗത്തു മാത്രം തെറ്റുള്ള ഒരു കാര്യത്തെയാണ് എതിര്‍പക്ഷത്തിന്റെ ചുമലിലേക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചാരി വയ്ക്കുന്നതെന്ന് വി ടി ബല്‍റാം കുറ്റപ്പെടുത്തി.
advertisement
വി ടി ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കുട്ടി വിളിച്ചത് സിപിഎം എംഎല്‍എയെ, വിളിച്ച കുട്ടി സിപിഎം പോഷക സംഘടനയായ ബാലസംഘത്തിന്റെ നേതാവ്,
അച്ഛന്‍ സിഐടിയു നേതാവ്, വിളിക്കുന്നത് സിപിഎം എംഎല്‍എ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ നിന്ന്, കുട്ടിക്കെതിരെ കേസ് കൊടുത്തത് മോശമായി സംസാരിച്ച അതേ സിപിഎം എംഎല്‍എ, രാഷ്ട്രീയ ഗൂഡാലോചന എന്ന വാദമുയര്‍ത്തിയതും അതേ സിപിഎം എംഎല്‍എ, അധിക്ഷേപത്തിനിരയായ കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കി 'ഇനിക്ക് ഒരു കൊഴപ്പൂല്യ' എന്ന് പറയിപ്പിക്കുന്നത് സിപിഎമ്മിന്റെ മുന്‍ എംഎല്‍എ അടക്കമുള്ള പ്രാദേശിക നേതാക്കള്‍, അതിനായി കുട്ടിയെ മാറ്റിപ്പാര്‍പ്പിക്കുന്നത് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസില്‍.
advertisement
ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നിരുന്നിട്ടും ഇന്നലെ രാത്രി മുതല്‍ എന്തെല്ലാം ക്യാപ്‌സ്യൂളുകളാണ് സിപിഎമ്മിന്റെ നുണ ഫാക്ടറിയില്‍ നിന്ന് കൃത്യമായി തയ്യാറാക്കി വ്യാപകമായി വിതരണം ചെയ്യപ്പെട്ടത്!
വിളിച്ച കുട്ടി ഷാഫി പറമ്പിലിന്റെ ബന്ധു ബാസിത് ആണ്. തെളിവുകള്‍ പിന്നാലെ വരും!
രാഹുല്‍ ഗാന്ധി മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വരെയുള്ളവര്‍ക്ക് നേരെ കുറ്റപ്പെടുത്തലുകള്‍.
കോണ്‍ഗ്രസുകാര്‍ മുഴുവന്‍ കഞ്ഞിക്കുഴികളാണെന്ന് പരിഹാസം.
എന്തിനിത് ചെയ്തു കോണ്‍ഗ്രസ്സേ എന്ന റഹീം മോഡല്‍ പതിവ് വിലാപം. ഫോണ്‍ റെക്കോഡു ചെയ്ത കുട്ടിയുടെ ദുസ്സാമര്‍ത്ഥ്യത്തേക്കുറിച്ച് അധിക്ഷേപങ്ങള്‍.
advertisement
ഞങ്ങടെ മുകേഷേട്ടന്‍ പാവാടാ മട്ടിലുള്ള ന്യായീകരണങ്ങള്‍.
തിരക്കുള്ള ജനപ്രതിനിധികളെ നേരിട്ട് ഫോണില്‍ വിളിക്കുന്നതിലെ അപാകത സംബന്ധിച്ച താത്വിക വിശകലനങ്ങള്‍.
താരതമ്യേനെ വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലാത്ത, ഒന്നോ രണ്ടോ ദിവസത്തെ സോഷ്യല്‍ മീഡിയ ഹൈപ്പിനപ്പുറം ഒരു വിവാദമെന്ന നിലയില്‍പ്പോലും വലിയ ആയുസ്സില്ലാത്ത ഒരു വിഷയത്തിലാണ് സിപിഎം ഇത്ര ശക്തമായും സുസംഘടിതമായും തങ്ങളുടെ പ്രചരണ മെഷീനറിയെ ഉപയോഗപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കണം. പൂര്‍ണ്ണമായും തങ്ങളുടെ ഭാഗത്തു മാത്രം തെറ്റുള്ള ഒരു കാര്യത്തെയാണ് എതിര്‍പക്ഷത്തിന്റെ ചുമലിലേക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചാരി വയ്ക്കുന്നത്. കണ്ണും പൂട്ടിയുള്ള ന്യായീകരണമല്ലാതെ സംഭവത്തിന്റെ മെറിറ്റില്‍ അഭിപ്രായം പറഞ്ഞ സിപിഎം പ്രൊഫൈലുകളും അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ്.
advertisement
നോക്കൂ, എത്ര കൃത്യമായാണ്, എത്ര നിര്‍ലജ്ജമായാണ് കേരളത്തിലെ സിപിഎം പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയത്തിന്റെ സാധ്യതകളെ തങ്ങളുടെ പ്രൊപ്പഗണ്ടക്കായി ഉപയോഗപ്പെടുത്തുന്നത്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിപിഎം എത്ര നിര്‍ലജ്ജമായാണ് പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയ സാധ്യതകളെ പ്രൊപ്പഗണ്ടക്കായി ഉപയോഗപ്പെടുത്തുന്നത്?' വി ടി ബല്‍റാം
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement