advertisement

കൊല്ലത്ത് വയോധികനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി റേഞ്ച് DIG; അന്വേഷണം നടത്താൻ ഉത്തരവ്

Last Updated:

ചടയമംഗലം സ്വദേശി രാമാനന്ദനാണ് മർദനമേറ്റത്. ഇന്ന് രാവിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം

കൊല്ലത്ത് വയോധികനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി റേഞ്ച് ഡിഐജി. റൂറൽ എസ്പിയോടാണ് റിപ്പോർട്ട് തേടിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ചടയമംഗലം സ്വദേശി രാമാനന്ദനാണ് മർദനമേറ്റത്. ഇന്ന് രാവിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമാണ് വയോധികന്റെ മുഖത്തടിച്ചത്. ബൈക്കിനു പിറകിലിരുന്ന് ജോലിക്കു പോവുകയായിരുന്ന വയോധികനെയാണ് പൊലീസ് അടിച്ചത്. എസ്.ഐ ഷജീമും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് വാഹന പരിശോധന നടത്തിയത്. ബൈക്കോടിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. പണമില്ലെന്നും കോടതിയിൽ പിഴയടക്കാമെന്നും ബൈക്കിൽ സഞ്ചരിച്ചവർ പറഞ്ഞിരുന്നു.
advertisement
എന്നാൽ, കോവിഡ് സമയത്ത് സഞ്ചരിക്കുന്നതിന് പൊലീസ് രേഖ ആവശ്യപ്പെട്ടു. ഇവരുടെ മൊബൈൽ പിടിച്ചെടുക്കാനും നോക്കി. ഇരുവരും അതിനെ എതിർത്തു. ഇതിനു പിന്നാലെ ബൈക്കോടിച്ചിരുന്ന ആളെ പൊലീസുകാർ ജീപ്പിൽ കയറ്റി.
എന്നാൽ വാഹനത്തിൽ കയറാൻ വയോധികൻ കൂട്ടാക്കിയില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ രാമാനന്ദനെ വാഹനത്തിൽ കയറ്റാൻ പൊലീസുകാർ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് വയോധികനെ പൊലീസ് അടിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് വയോധികനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി റേഞ്ച് DIG; അന്വേഷണം നടത്താൻ ഉത്തരവ്
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement