വയോധികനെ കരണത്തടിച്ച സംഭവം: പ്രൊബേഷൻ എസ് ഐക്കെതിരെ നടപടി; കുട്ടിക്കാനത്ത് തീവ്രപരിശീലനം

Last Updated:

ഇതിനിടെ കോവിഡ് സമയത്ത് പുറത്ത് സഞ്ചരിക്കുന്നതിന് രേഖ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. കൂടാതെ, മൊബൈൽ പിടിച്ചെടുക്കാനും ശ്രമിച്ചു. എന്നാൽ, ഇതിനെ ഇരുവരും എതിർക്കുകയായിരുന്നു.

കൊല്ലം: ചടയമംഗലത്ത് വയോധികന്റെ കരണത്തടിച്ച സംഭവത്തിൽ പ്രൊബേഷൻ എസ്.ഐക്കെതിരെ നടപടി. എസ്.
ഐ ഷജീമിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം റൂറൽ എസ്പിയുടേതാണ് നടപടി. കുട്ടിക്കാനം
കെഎപി ക്യാമ്പിൽ കഠിനപരിശീലനത്തിന് വിട്ടാണ് നടപടി.
അതേസമയം, വയോധികനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ റേഞ്ച് ഡിഐജി റിപ്പോർട്ട് തേടി. റൂറൽ എസ്പിയോടാണ് റിപ്പോർട്ട് തേടിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ വാഹനപരിശോധനയ്ക്കിടെ ചടയമംഗലം സ്വദേശി രാമാനന്ദനായിരുന്നു മർദ്ദനമേറ്റത്.
You may also like: ചതിയനായ പുരുഷന്റെ ശബ്ദം ഇങ്ങനെയിരിക്കും [NEWS]24 കാരിക്ക് കോവിഡ് പിടിപെട്ടത് പുത്തനുടുപ്പിന്റെ പോക്കറ്റിൽ കൈയിട്ടതോടെ [NEWS] 17 വർഷം മുൻപ് വായ്പ നിഷേധിച്ച ബാങ്ക് വിലയ്ക്ക് വാങ്ങിയ കഠിനാധ്വാനി [NEWS]
ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐയായ ഷജീം ബൈക്കിനു പിറകിലിരുന്ന് ജോലിക്കു പോവുകയായിരുന്ന വയോധികന്റെ കരണത്തടിക്കുകയായിരുന്നു. വാഹന പരിശോധന നടത്തിയ സമയത്ത് എസ് ഐക്കൊപ്പം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കൂടി ഉണ്ടായിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ കൈയിൽ നിലവിൽ പണമില്ലെന്നും കോടതിയിൽ പിഴ അടയ്ക്കാമെന്നും പറയുകയായിരുന്നു.
advertisement
ഇതിനിടെ കോവിഡ് സമയത്ത് പുറത്ത് സഞ്ചരിക്കുന്നതിന് രേഖ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. കൂടാതെ, മൊബൈൽ പിടിച്ചെടുക്കാനും ശ്രമിച്ചു. എന്നാൽ, ഇതിനെ ഇരുവരും എതിർക്കുകയായിരുന്നു. ആദ്യം ബൈക്കോടിച്ചയാളെ ജീപ്പിൽ കയറ്റി. എന്നാൽ, താൻ പിന്നിലിരുന്ന ആളാണെന്നും പിഴ അടക്കേണ്ട ആവശ്യമില്ലെന്നും രാമാനന്ദൻ പറഞ്ഞതോടെ എസ് ഐ അടിച്ചു. തുടർന്ന് ബൈക്കിന് പിറകിൽ യാത്ര ചെയ്തിരുന്ന ആളെ പൊലീസുകാർ ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ, പൊലീസ് ജീപ്പിൽ കയറാൻ വയോധികൻ കൂട്ടാക്കിയില്ല. തുടർന്ന് വയോധികനു നേരെ പൊലീസ് ബലപ്രയോഗം നടത്തി ജീപ്പിൽ കയറ്റുകയായിരുന്നു. ഇതിനിടയിലാണ് വയോധികന്റെ കരണത്ത് പൊലീസ് അടിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയോധികനെ കരണത്തടിച്ച സംഭവം: പ്രൊബേഷൻ എസ് ഐക്കെതിരെ നടപടി; കുട്ടിക്കാനത്ത് തീവ്രപരിശീലനം
Next Article
advertisement
തായ്‌ലന്‍ഡ്-കംബോഡിയ  സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
തായ്‌ലന്‍ഡ്-കംബോഡിയ സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
  • തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി തര്‍ക്കത്തില്‍ ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍; ഇന്ത്യയും യുനെസ്‌കോയും ആശങ്ക.

  • പ്രീഹ് വിഹാര്‍ ക്ഷേത്രം യുനെസ്‌കോ പൈതൃക പട്ടികയിലുളളതും സംരക്ഷണത്തില്‍ ഇന്ത്യ പങ്കാളിയാണെന്ന് വിദേശകാര്യ മന്ത്രാലയം.

  • സംഘര്‍ഷത്തില്‍ ക്ഷേത്രത്തിന് നാശം; ഇന്ത്യയും യുനെസ്‌കോയും സമാധാനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

View All
advertisement