advertisement

KSRTC | അയൽ സംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവീസ് കൂടുതൽ സ്ഥലങ്ങളിലേക്ക് നീട്ടാത്തത് എന്തുകൊണ്ട്? വിശദീകരിച്ച് KSRTC

Last Updated:

കർണ്ണാടക ആർ.ടി.സി അവധിക്കാലങ്ങളിൽ യഥേഷ്ടം സർവ്വീസ് നടത്തുമ്പോൾ കെ.എസ്.ആർ.ടി.സി സർവ്വീസ് കുറയ്ക്കുന്നു എന്താണ് നിജസ്ഥിതി??

ksrtc-deluxe- പ്രതീകാത്മകചിത്രം
ksrtc-deluxe- പ്രതീകാത്മകചിത്രം
തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി (KSRTC) സർവ്വീസ് യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് നീട്ടാത്തത് സംബന്ധിച്ച് വിശദീകരണവുമായി കെ എസ് ആർ ടി സി. അയൽ സംസ്ഥാനങ്ങളുമായി കാലാകാലങ്ങളിൽ രൂപീകരിക്കുന്ന അന്തർസംസ്ഥാന കരാറുകളുടെ വ്യവസ്ഥകൾ അനുസരിച്ചാണ് കെഎസ്ആർടിസി അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്ക് അന്തർ സംസ്ഥാന സർവീസുകൾ നടത്തിവരുന്നതെന്ന് കെ എസ് ആർ ടി സി ചൂണ്ടിക്കാട്ടി. വിഷു-ഈസ്റ്റർ അവധിയോട് അനുബന്ധിച്ച് മതിയായ സർവീസുകൾ നടത്തുന്നുണ്ടെന്ന് കെ എസ് ആർ ടി സി അവകാശപ്പെടുന്നു. കർണാടക ആർ ടി സി ബസുകൾ അവധിക്കാലം കണക്കിലെടുത്ത് യഥേഷ്ടം സർവീസുകൾ നടത്തുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ വിമർശനത്തിന് മറുപടിയായാണ് കെ എസ് ആർ ടി സി ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയത്.
കെ എസ് ആർ ടി സിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
അയൽ സംസ്ഥാനങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസ് യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് നീട്ടാത്തത് എന്തുകൊണ്ട് ??
കർണ്ണാടക ആർ.ടി.സി അവധിക്കാലങ്ങളിൽ യഥേഷ്ടം സർവ്വീസ് നടത്തുമ്പോൾ കെ.എസ്.ആർ.ടി.സി സർവ്വീസ് കുറയ്ക്കുന്നു എന്താണ് നിജസ്ഥിതി??
അയൽ സംസ്ഥാനങ്ങളുമായി കാലാകാലങ്ങളിൽ രൂപീകരിക്കുന്ന അന്തർസംസ്ഥാന കരാറുകളുടെ വ്യവസ്ഥകൾ അനുസരിച്ചാണ് കെഎസ്ആർടിസി അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്ക് അന്തർ സംസ്ഥാന സർവീസുകൾ നടത്തിവരുന്നത്.
സ്ഥിരം സർവീസുകൾക്കു പുറമേ ഉത്സവകാലത്തും വിശേഷദിവസങ്ങളിലും വേനലവധിക്കാലത്തും അധിക സർവീസുകൾ നടത്തുന്നതിനു കർണാടക യുമായുള്ള 2009, 2016 എന്നീ വർഷങ്ങളിലെ അന്തർസംസ്ഥാന കരാറുകളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
advertisement
തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട്, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽനിന്ന് കർണാടകയിലെ ബാംഗ്ലൂർ, മൈസൂർ എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതിനാണ് കരാർപ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളത്.
കോവിഡാനന്തരം അന്തർസംസ്ഥാന സർവീസുകൾ പുനരാരംഭിച്ച 2022 മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ബാംഗ്ലൂരിൽ നിന്ന് പ്രതിദിനം ശരാശരി 35 സർവീസുകളാണ് കെ എസ് ആർ ടി സി നടത്തിവരുന്നത്. 2022 ലെ വിഷു - ഈസ്റ്റർ അവധി ദിനങ്ങളോടനോടനുബന്ധിച്ച് ബാംഗ്ലൂരിൽ നിന്നുള്ള തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി 12.4. 2022 ൽ 13 അധിക സർവീസുകളും 13.04.22 നു 17 അധിക സർവീസുകളും14.04.2022 നു 9 സർവ്വീസുകളും നടത്തിയിട്ടുണ്ട് ഈ രണ്ടു ദിവസങ്ങളിലായി ആകെ 109 ട്രിപ്പുകൾ ക്രമീകരിക്കുന്നതിന് കെഎസ്ആർടിസി കഴിഞ്ഞിട്ടുണ്ട്. (35+13+35+17+9) ഇതിനായി 20 അധിക ബസുകളും പുതുതായി ആരംഭിച്ച കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ ലഭ്യമായ 15 ബസ്സുകളും ഉപയോഗിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കേരളത്തിലെ എല്ലാ പ്രധാനസ്ഥലങ്ങളിലേക്കും റൂട്ടുകളിലേക്കും സർവീസുകൾ ക്രമീകരിച്ച് അയക്കുന്നതിന് കെഎസ്ആർടിസിക്ക് കഴിഞ്ഞിട്ടുണ്ട്.
advertisement
ബാംഗ്ലൂർ പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് യാത്രക്കാർ കൂടുതൽ ഉള്ള ദിവസങ്ങളിൽ സർവീസ് ക്രമീകരിക്കണമെങ്കിൽ കെഎസ്ആർടിസിക്ക് തൊട്ടുമുമ്പുള്ള ദിവസംതന്നെ കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് ബസ്സ് അയച്ചു നൽകേണ്ടതായി വരുന്നുണ്ട്. ഇത്തരത്തിൽ അധിക സർവീസുകൾ അയച്ചു നൽകുമ്പോൾ ആ ട്രിപ്പിൽ കാര്യമായ യാത്രക്കാർ ഇല്ലാത്തതിനാൽ വലിയ വരുമാനനഷ്ടം ഉണ്ടാകാറുണ്ട്. അതുപോലെ അവധി ദിവസങ്ങൾ കഴിഞ്ഞ് കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് സർവീസ് ക്രമീകരിക്കുമ്പോൾ തിരികെ വരുന്ന ട്രിപ്പിലും നാമ മാത്രമായ യാത്രക്കാരെ ലഭിക്കുകയുള്ളൂ. ഇതും കെഎസ്ആർടിസി-ക്ക് വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നത്. എന്നിരുന്നാലും അന്തർസംസ്ഥാന യാത്രക്കാരുടെ ആവശ്യാനുസരണം കെഎസ്ആർടിസി ഇത്തരത്തിൽ ട്രിപ്പുകൾ ക്രമീകരിച്ച് നൽകിവരുന്നുണ്ട്.
advertisement
കർണാടക ആർടിസി മാത്രം ഉത്സവകാലത്ത് അധിക സർവീസുകൾ ക്രമീകരിച്ചു എന്നത് പൂർണമായും ശരിയല്ലാത്തതാണ്. അന്തർസംസ്ഥാന കരാറുകൾ പ്രകാരം കെഎസ്ആർടിസിക്കും കർണാടക ആർടിസി ക്കും പ്രത്യേക സർവീസുകളും അധിക സർവീസുകളും നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്ന എണ്ണം ബസ്സുകൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതാണ്.
യാത്രക്കാർ ആവശ്യപ്പെടുന്ന അയൽ സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലേക്ക് നിലവിലുള്ള റൂട്ടുകൾ കെ.എസ്.ആർ.ടി.സിക്കോ, കർണ്ണാടക ആർ.ടി.സിക്കോ സ്വയം ദീർഘിപ്പിക്കാൻ സാധിക്കില്ല. അന്തർസംസ്ഥാന കരാറിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന റൂട്ടുകളിലും സ്ഥലങ്ങിലേക്കും മാത്രമേ നിയമപ്രകാരം ഇരു ആർ.ടി.സികൾക്കും സർവ്വീസ് നടത്താൻ കഴിയൂ.
advertisement
അന്തർസംസ്ഥാന കരാറിൽ വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതിന് കെ.എസ്.ആർ.ടി.സി തടസ്സം നിൽക്കുന്നു എന്ന വാദത്തിനും കഴമ്പില്ല, ഇത്തരം നയപരമായ കാര്യങ്ങളിൽ സംസ്ഥാന താൽപര്യം പരിഗണിച്ച് അതാത് സർക്കാരുകളാണ് തീരുമാനമെടുക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC | അയൽ സംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവീസ് കൂടുതൽ സ്ഥലങ്ങളിലേക്ക് നീട്ടാത്തത് എന്തുകൊണ്ട്? വിശദീകരിച്ച് KSRTC
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement