'അരിക്കൊമ്പന്റെ യാത്രയിലൂടെ ആ റോഡും ശ്രദ്ധ നേടി; ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ല'; മുഖ്യമന്ത്രി
- Published by:Sarika KP
- news18-malayalam
Last Updated:
ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ലെന്ന് മനസിലാക്കണം. കേരളത്തിൽ എല്ലായിടത്തും ഇതു തന്നെയാണ് കാഴ്ച. കേരളത്തിലെ റോഡുകൾ ലോക ശ്രദ്ധ നേടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടുക്കി: ചിന്നക്കനാലിൽ നിന്ന് കുമിളിയിലേക്കുള്ള അരിക്കൊമ്പന്റെ യാത്രയിലൂടെ ആ റോഡും ശ്രദ്ധ നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ലെന്ന് മനസിലാക്കണം. കേരളത്തിൽ എല്ലായിടത്തും ഇതു തന്നെയാണ് കാഴ്ചയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ റോഡുകൾ ലോക ശ്രദ്ധ നേടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അരിക്കൊമ്പനെ പിടികൂടിയപ്പോൾ എങ്ങനെ കൊണ്ടുപോകും എന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാൽ മനോഹരമായ റോഡ് സൗകര്യം ഇടുക്കിയിൽ ഉണ്ടായിരുന്നു. ഇതാണ് കേരളത്തിലെ പൊതു അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യം ആണ് സംസ്ഥാനത്തെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 30, 2023 9:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അരിക്കൊമ്പന്റെ യാത്രയിലൂടെ ആ റോഡും ശ്രദ്ധ നേടി; ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ല'; മുഖ്യമന്ത്രി