നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned | ചെളിയില്‍ താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ കാല്‍ വഴുതിവീണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

  Drowned | ചെളിയില്‍ താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ കാല്‍ വഴുതിവീണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

  കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

  അരവിന്ദ്

  അരവിന്ദ്

  • Share this:
   കോട്ടയം: കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോട്ടയം കറുകച്ചാല്‍ പത്തലമാക്കല്‍ ആറ്റുകുഴിയില്‍ ജയചന്ദ്രന്റെ മകന്‍ അരവിന്ദ്(19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം നടന്നത്. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

   പ്ലാച്ചിക്കല്‍ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ കുളത്തിലായിരുന്നു കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയത്. ഇതിനിടെ സുഹൃത്തുക്കളില്‍ ഒരാള്‍ ചെളിയില്‍ താഴ്ന്ന് പോയി. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അരവിന്ദ് കുളത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.

   ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അരവിന്ദ് മരിച്ചിരുന്നു. അമ്മ: വിമല, സഹോദരി: അര്‍ച്ചന

   ഭാര്യയും അമ്മയും തമ്മിൽ വഴക്ക്; മനംനൊന്ത് ജീവനൊടുക്കിയ യുവാവിന്‍റെ ഭാര്യയും മാസങ്ങൾക്കു ശേഷം ആത്മഹത്യ ചെയ്തു

   ഭർത്താവ് ജീവനൊടുക്കി മൂന്നു മാസം പിന്നിട്ടപ്പോൾ ഭാര്യയും ആത്മഹത്യ ചെയ്തു. കൊല്ലം പള്ളിമൺ ഐക്കരഴികത്ത് ഉണ്ണികൃഷ്ണപിള്ളയുടെ മകൻ ശ്രീഹരിയുടെ ഭാര്യ അശ്വതിയാണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽവെച്ച് ആത്മഹത്യ ചെയ്തത്. ഭാര്യയും അമ്മയും തമ്മിൽ വഴക്ക് ഉണ്ടായതോടെ മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ശ്രീഹരി(22) ഇക്കഴിഞ്ഞ ജൂലൈ 12ന് ആത്മഹത്യ ചെയ്തത്. അമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്നത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനൊടുവിൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ ശ്രീഹരി മരിക്കുകയും അശ്വതി ഏറെ കാലം ചികിത്സയിലുമായിരുന്നു. ചികിത്സയ്ക്കു ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ അശ്വതി ഭർത്താവിന്‍റെ മരണത്തെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ മുറിയിലെ ഫാനിൽ അശ്വതി തൂങ്ങിമരിച്ചത്.

   ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ജൂൺ മാസം 13ന് ആയിരുന്നു അശ്വതിയും മർച്ചന്‍റ് നേവിയിൽ ജോലി ഉണ്ടായിരുന്ന ശ്രീഹരിയും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തെ ആദ്യം ഇരു വീട്ടുകാരും എതിർത്തിരുന്നു. വിവാഹശേഷം അശ്വതിയും ശ്രീഹരിയുടെ അമ്മയിലും തമ്മിൽ വഴക്ക് പതിവായി. ഇത് ചോദ്യം ചെയ്തു ശ്രീഹരി അശ്വതിയെ മർദ്ദിച്ചതോടെയാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. ശ്രീഹരി മർദ്ദിച്ചതിനെ തുടർന്ന് അശ്വതി താലമാല വലിച്ചുപൊട്ടിച്ച് ഭർത്താവിന്‍റെ മുഖത്തേക്ക് എറിഞ്ഞു. ഇതേത്തുടർന്ന് ശ്രീഹരി മുറിക്കകത്ത് കയറി തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഉടൻതന്നെ ബന്ധുക്കൾ അയൽക്കാരും ചേർന്ന് മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   ഭർത്താവ് ആത്മഹത്യശ്രമം നടത്തിയതിന് പിന്നാലെ അശ്വതി തൈറോയ്ഡിന്‍റെ ഗുളികൾ കൂട്ടത്തോടെ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏറെ കാലം മീയ്യണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷമാണ് അശ്വതിക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്താനായത്. എന്നാൽ ഭർത്താവിന്‍റെ വിയോഗത്തിൽ കടുത്ത മനോവിഷമത്തിലായിരുന്നു അശ്വതി. അതിനിടെയാണ് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ദിവസം അശ്വതി തൂങ്ങിമരിച്ചത്. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Jayesh Krishnan
   First published:
   )}