സ്വർണക്കടത്ത് കേസ്: അന്വേഷണം ശരിയായ രീതിയിലാണോ എന്ന് സംശയം; മുല്ലപ്പള്ളി രാമചന്ദ്രൻ
- Published by:Naseeba TC
- news18-malayalam
Last Updated:
നയതന്ത്ര ബാഗേജിലല്ല സ്വർണ്ണം കടത്തിയതെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രസ്താവന ആരെ സംരക്ഷിക്കാനാണ്?
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ഭരണകക്ഷിയായ സിപിഎം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണ ഏജൻസികളിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസും രംഗത്തുവന്നത്.
ഇതാദ്യമായാണ് അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ കോൺഗ്രസ് ചോദ്യം ചെയ്യുന്നത്. കേസിൽ ശരിയായ രീതിയിലാണോ അന്വേഷണമെന്ന് സംശയിക്കുന്നതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
You may also like: പാര്‍ലമെന്റ് പ്രക്ഷുബ്ദം; കുഞ്ഞാലിക്കുട്ടി എവിടെയെന്ന് സോഷ്യല്‍ മീഡിയ
പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നിൽ യുഡിഎഫ് നേതാക്കൾ നടത്തിയ സത്യാഗ്രഹത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ അന്വേഷണ ഏജൻസികൾക്ക് എതിരെ വിമർശനം ഉന്നയിച്ചത്.
advertisement
കേസിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിൽ കസ്റ്റംസ് പരാജയപ്പെട്ടു.ശരിയായ അന്വേഷണം നടത്തുന്നതിൽ നിന്ന് അന്വേഷണ ഏജൻസികളെ ആരോ വിലക്കുന്നുണ്ട്.
നയതന്ത്ര ബാഗേജിലല്ല സ്വർണ്ണം കടത്തിയതെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രസ്താവന ആരെ സംരക്ഷിക്കാനാണ്? കേസ് അട്ടിമറിക്കാൻ സിപിഎം-ബിജെപി രഹസ്യ ധാരണ ഉണ്ടായിട്ടുണ്ടെന്നും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടിയായ മുല്ലപ്പള്ളി ആരോപിച്ചു.
സ്വർണ്ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്ന മന്ത്രി കെടി ജലീലിന്റെ പ്രസ്താവന കുറ്റസമ്മതം ആണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 22, 2020 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വർണക്കടത്ത് കേസ്: അന്വേഷണം ശരിയായ രീതിയിലാണോ എന്ന് സംശയം; മുല്ലപ്പള്ളി രാമചന്ദ്രൻ