കോൺഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടില്ല; അങ്ങനെ പറഞ്ഞെങ്കിൽ തന്റെ സാമാന്യബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാകും: ഇന്നസെന്റ്

Last Updated:

ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ പാർട്ടിയാണ് കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞതായി തന്റെ പേരിൽ വന്ന വാർത്ത നിഷേധിച്ച് നടനും മുൻ എംപിയുമായ ഇന്നസെന്റ്. പിതാവിലൂടെ തന്നിലേക്ക് പകർന്നതാണ് തന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് തനിക്കെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇന്നസെന്റ് പറയുന്നു.
സംസ്ഥാനത്ത് തുടർഭരണം ഇല്ലാതാക്കാൻ തന്റെ പേരിൽ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയല്ലെന്നും ഇന്നസെന്റ് ഫെയ്സുബുക്ക് പോസ്റ്റിൽ കുറിച്ചു. തന്റെ പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് പറഞ്ഞു കൊണ്ടാണ് ഇന്നസെന്റ് കോൺഗ്രസിനെതിരെ രംഗത്തെത്തിയത്.
ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാകണമെന്നും ഇന്നസെന്റ് പറയുന്നു.
ഇന്നസെന്റിന്റെ പോസ്റ്റിന്റെ പൂർണ രൂപം:
advertisement
ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം.
എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.
കോൺഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തന്റെ ചില പരസ്യങ്ങൾ തെറ്റായിപ്പോയെന്ന് തോന്നുവെന്നും ഇന്നസെന്റ് പറഞ്ഞതായാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.
advertisement
2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലാണ് ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2019ൽ വീണ്ടും ജനവിധി തേടിയെങ്കിലും ബെന്നി ബെഹനാനോട് പരാജയപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടില്ല; അങ്ങനെ പറഞ്ഞെങ്കിൽ തന്റെ സാമാന്യബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാകും: ഇന്നസെന്റ്
Next Article
advertisement
ആസാമില്‍ കഴിവുള്ളവരുണ്ടോയെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ; ചുട്ട മറുപടിയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ആസാമില്‍ കഴിവുള്ളവരുണ്ടോയെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ;മറുപടിയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
  • ആസാമിലും ഗുജറാത്തിലും സെമികണ്ടക്ടർ നിക്ഷേപം നടത്തിയതിനെ പ്രിയങ്ക് ഖാർഗെ വിമർശിച്ചു.

  • പ്രിയങ്ക് ഖാര്‍ഖെയുടെ പ്രസ്താവന ആസാമിലെ യുവാക്കളെ അപമാനിക്കുന്നതാണെന്ന് ശര്‍മ.

  • പ്രിയങ്കിന്‍റെ പ്രസ്താവനയ്ക്കെതിരേ ബിജെപിയും രംഗത്തെത്തി

View All
advertisement