സ്പ്രിങ്ക്ളർ കരാർ പരിശോധിക്കാൻ അന്വേഷണ സമിതി; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

Last Updated:

Sprinklr Controversy | ഒരു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.

തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാറിലെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന്‌ പരിശോധിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. മുന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മുന്‍ വ്യോമയാന സെക്രട്ടറിയും ഐടി വിദഗ്ധനുമായ മാധവന്‍ നമ്പ്യാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
സ്പ്രിങ്ക്ളർ കരാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും വഴിവിട്ട് നടന്നിട്ടുണ്ടോ, കരാറുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പിന്തുടർന്നിട്ടുണ്ടോ, അങ്ങനെ ക്രമവിരുദ്ധമായി നടന്നിട്ടുണ്ടെങ്കിൽ അസാധാരണ സാഹചര്യം മുൻനിർത്തി നീതീകരിക്കാവുന്നതാണോ, ഭാവിയിൽ ഇത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാം എന്നീ കാര്യങ്ങൾ സമിതി പരിശോധിക്കും. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പ്രിങ്ക്ളർ കരാർ പരിശോധിക്കാൻ അന്വേഷണ സമിതി; സർക്കാർ ഉത്തരവ് പുറത്തിറങ്ങി
Next Article
advertisement
വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി
വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി
  • വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസുകാരന്റെ മുഖത്തടിച്ചതായി പിതാവ് പരാതി നൽകി.

  • കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു.

  • ഇരു കൂട്ടരും പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

View All
advertisement