കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്‍റലിജന്‍സ് റിപ്പോർട്ട്

Last Updated:

രണ്ടുതവണ ചികിത്സ തേടിയിട്ടും ആരോഗ്യവകുപ്പിന് വിവരം അറിയിച്ചില്ലെന്ന് റിപ്പോർട്ട്

കാസർകോട്: കുഴിമന്തി കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. രണ്ടുതവണ ചികിത്സ തേടിയിട്ടും ആരോഗ്യവകുപ്പിന് വിവരം അറിയിച്ചില്ലെന്ന് റിപ്പോർട്ട്. ജനുവരി ഒന്നിനും അഞ്ചിനുമാണ് ചികില്‍സ തേടിയത്.
മരണ കാരണം സംബന്ധിച്ച് വ്യക്തത വരുത്താനായി കെമിക്കൽ അനാലിസിസ് പരിശോധന നടത്തും. അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങൾ ഫോറൻസിക്ക് ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയക്കും. അതേസമയം ആന്തരികായവങ്ങൾക്കേറ്റ് ഗുരുതര അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ദേളിയിലെ എച്ച് എൻ സി ആശുപത്രിയിലായിരുന്നു ചികിത്സ തെടിയിരുന്നത്.
ഡിസംബർ 31നാണ് അഞ്ജുശ്രീ അൽറോമാന്‍സിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി ഭക്ഷണം വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയതിന് പിന്നാലെ അഞ്ജുശ്രീയും കുടുംബവും ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയിൽ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.
advertisement
വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ, അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകിയിരുന്നു. കൂടാതെ മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നല്‍കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്‍റലിജന്‍സ് റിപ്പോർട്ട്
Next Article
advertisement
'ഞാനൊരമ്മ, ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം': ആർ ശ്രീലേഖ
'ഞാനൊരമ്മ, ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം': ആർ ശ്രീലേഖ
  • ആർ ശ്രീലേഖ, മുൻ ഡിജിപിയും ബിജെപി സ്ഥാനാർത്ഥിയുമായ, ഇരകളെ സംരക്ഷിക്കലിൽ വീഴ്ച വരരുതെന്ന് വിശ്വസിക്കുന്നു.

  • താൻ എപ്പോഴും അതിജീവിതയ്ക്കൊപ്പമാണെന്നും, മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നൽകിയതിൽ ആശങ്കയുണ്ടെന്നും ശ്രീലേഖ.

  • ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ പ്രതിക്ക് മുൻകൂർ ജാമ്യം നേടാനോ അവസരം.

View All
advertisement