advertisement

RSPയിൽ പൊട്ടിത്തെറി; സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടി വിട്ടു; ഷിബു ബേബി ജോണിന് വിമര്‍ശനം

Last Updated:

എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന് ‌എല്ലാ കമ്മിറ്റിയിലും ഭുരിപക്ഷമുണ്ടായിരുന്നിട്ടും അത് അംഗീകരിക്കാത്ത ഷിബു ബേബി ജോണ്‍ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ തീരുമാനിക്കുകയായിരുന്നുവെന്നും സജി ഡി ആനന്ദ് ആരോപിക്കുന്നു

Rapid Read
സജി ഡി ആനന്ദ്, ഷിബുബേബി ജോൺ
സജി ഡി ആനന്ദ്, ഷിബുബേബി ജോൺ
കൊല്ലം: ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടു. ഷിബു ബേബി ജോണിനെതിരെ രൂക്ഷവിമർ‌ശനം ഉന്നയിച്ചാണ് സജി ഡി ആനന്ദ് പാർട്ടി വിട്ടത്. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന് ‌എല്ലാ കമ്മിറ്റിയിലും ഭുരിപക്ഷമുണ്ടായിരുന്നിട്ടും അത് അംഗീകരിക്കാത്ത ഷിബു ബേബി ജോണ്‍ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ തീരുമാനിക്കുകയായിരുന്നുവെന്നും സജി ഡി ആനന്ദ് ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ ആര്‍എസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍ നൗഷാദും രാജിവെച്ചിരുന്നു. ചവറ സ്വദേശിയും ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു മോഹനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ഇറക്കാനുള്ള നീക്കമാണ് ആര്‍എസ്പിയില്‍ കടുത്ത ഭിന്നതയ്ക്ക് ഇടയാക്കിയത്.
ഇരവിപുരത്ത് കാര്‍ത്തിക് പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഷിബു ബേബി ജോണ്‍ പക്ഷം നിലയുറപ്പിക്കുകയായിരുന്നു. കാര്‍ത്തിക്കിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ആര്‍എസ്പിയില്‍ നിന്ന് രാജിവെയ്ക്കുമെന്നായിരുന്നു ഷിബു ബേബി ജോണിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് വിഷ്ണു മോഹനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ഇതാണ് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയത്.
advertisement
കഴിഞ്ഞ രണ്ട് തവണയും പരാജയപ്പെട്ട ഇരവിപുരം മണ്ഡലത്തെ തിരിച്ചു പിടിക്കണമെന്നാണ് ആര്‍എസ്പിയുടെ ലക്ഷ്യം. എന്നാല്‍ പാര്‍ട്ടിക്ക് അകത്തെ പോര് വിനയാകുമെന്ന ആശങ്ക ജില്ലയിലെ യുഡിഎഫ് നേതാക്കള്‍ക്കടക്കം ഉണ്ട്.
Summary: The Revolutionary Socialist Party (RSP) is facing a major internal explosion as State Committee member Saji D. Anand resigned from the party, levelling serious allegations against General Secretary Shibu Baby John. The conflict centers on the Eravipuram constituency. Saji D. Anand alleges that Shibu Baby John unilaterally decided on a candidate, ignoring the majority support for Karthik Premachandran (son of MP N.K. Premachandran) across various party committees.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
RSPയിൽ പൊട്ടിത്തെറി; സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടി വിട്ടു; ഷിബു ബേബി ജോണിന് വിമര്‍ശനം
Next Article
advertisement
RSPയിൽ പൊട്ടിത്തെറി; സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടി വിട്ടു; ഷിബു ബേബി ജോണിന് വിമര്‍ശനം
RSPയിൽ പൊട്ടിത്തെറി; സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടി വിട്ടു; ഷിബു ബേബി ജോണിന് വിമര്‍ശനം
  • ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടതോടെ പാര്‍ട്ടിയില്‍ വലിയ ഭിന്നതയുണ്ടായി

  • കാര്‍ത്തിക് പ്രേമചന്ദ്രന് ഭൂരിപക്ഷം ഉണ്ടായിട്ടും ഷിബു ബേബി ജോണ്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു

  • ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടിയില്‍ തര്‍ക്കങ്ങളും രാജിവെപ്പുകളും ഉണ്ടാക്കി.

View All
advertisement