Kerala Police | തീവ്രവാദ സംഘടനകള്‍ക്ക് വിവരം കൈമാറിയ സംഭവം; പോലീസുകാര്‍ക്കെതിരെ വിശദമായ അന്വേഷണം
- Published by:Arun krishna
- news18-malayalam
Last Updated:
ഇവരുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറിയിരുന്നു.
മൂന്നാർ പൊലീസ് സ്റ്റേഷനിൽ നിന്ന് സുപ്രധാനമായ വിവരങ്ങൾ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെ വിശദ അന്വേഷണത്തിന് ശുപാർശ. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ മൂന്നാർ ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിലാണ് വിശദ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.
തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് സ്റ്റേഷനിൽ നിന്ന് വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറിയിരുന്നു. ചില നിർണായക വിവരങ്ങൾ ഇതുവഴി ലഭിച്ചതായാണ് സൂചന.സ്റ്റേഷനിലെ പ്രധാനരേഖകള്‍ കൈകാര്യംചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണിവ.
Also Read- തീവ്രവാദ സംഘടനയ്ക്ക് ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി; മൂന്നു പോലീസുകാരുടെ ഫോൺ പിടിച്ചെടുത്തു
advertisement
ഇതിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥനെ കഴിഞ്ഞയാഴ്ച മുല്ലപ്പെരിയാർ സ്റ്റേഷനിലേക്കു സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ മൂന്നാർ ഡിവൈഎസ്പി കെ. ആർ. മനോജ് നൽകിയ റിപ്പോർട്ടിലാണ് വിശദ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.
ആറുമാസം മുമ്പ് സമാനരീതിയിൽ തൊടുപുഴ കരിമണ്ണൂർ സ്റ്റേഷനിൽനിന്ന് മതതീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിനൽകിയ പി കെ അനസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. പൊലീസ് ഡാറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു കണ്ടെത്തൽ.
advertisement
Popular Front റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിയാനാകാതെ പൊലീസ്; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടയിൽ വിദ്വോഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിയാനാകാതെ പൊലീസ്. കുട്ടിയെ ചുമലിലേറ്റിയ അൻസറിനെ അറസ്‌റ്റ് ചെയ്തെങ്കിലും കുട്ടിയെ സംബന്ധിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല അതേ സമയം കേസിൽ അറസ്‌റ്റ് രണ്ടായി.
മതസ്പർധ ഉണർത്തി വിടുന്ന മുദ്രാവാക്യം ഉയർത്തിയ കുട്ടിയുടെ ദൃശ്യങ്ങൾ ചിത്രത്തിൽ വ്യക്തമാണെങ്കിലും കുട്ടിയെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുട്ടിയെ ചുമലിലേറ്റിയ അൻസറിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ചോദ്യം ചെയ്യലിൽ അൻസറിൽ നിന്ന് യാതൊരുവിധ വിവരവും ലഭിച്ചിട്ടില്ല. റാലിക്കിടയിൽ ചുമലിലേറ്റി നടക്കുക മാത്രമാണ് ചെയ്തതെന്നാണ് അൻസറിന്റെ മൊഴി. സംഭവുമായി ബന്ധപ്പെട്ട് നിരവധി PFI പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും രക്ഷകർത്താക്കളെ സംബന്ധിച്ചോ കുട്ടിയെ കുറിച്ചോ സൂചനകൾ ലഭിച്ചിട്ടില്ല.
advertisement
സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി എ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചതിനാണ് അറസ്റ്റ്. മത വിദ്വേഷം ഉണ്ടാക്കുന്ന പ്രവർത്തികൾ പാടില്ലെന്നായിരുന്നു വ്യവസ്ഥ. കേസിൽ ഒന്നാം പ്രതിയാണ് നവാസ്. നവാസിന് പുറമെ കുട്ടിയെ ചുമലിലേറ്റി സഞ്ചരിച്ച PFI പ്രവർത്തകനായ ഈരാറ്റുപേട്ട സ്വദേശി അൻസറിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ കണ്ടെത്തിയാൽ രക്ഷകർത്താക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് വ്യക്തമാക്കിയിരുന്നെങ്കിലും കണ്ടെത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2022 10:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Police | തീവ്രവാദ സംഘടനകള്‍ക്ക് വിവരം കൈമാറിയ സംഭവം; പോലീസുകാര്‍ക്കെതിരെ വിശദമായ അന്വേഷണം


