കണ്ടക്ടർമാരോടു ചെയ്തതു പോലെ അധ്യാപകരോടു ചെയ്യുമോ?

Last Updated:
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവനുസരിച്ച് 3861 എം പാനല്‍ കണ്ടക്ടര്‍മാരെയാണ് കെ.എസ്.ആര്‍.ടി.സി കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇതിനു പകരമായി പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നുള്ള 4051 കണ്ടക്ടര്‍മാര്‍ക്ക് നിയമനം നല്‍കാനുള്ള നടപടിയും ഇതിനോടകം ആരംഭിച്ചു.
അതേസമയം നിലവിലുള്ള ജീവനക്കാരെ ഒറ്റയടിക്ക് പുറത്താക്കി പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികൾക്ക് നിയമനം നല്‍കുമ്പോള്‍ സമാനമായ തരത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ കാര്യവും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
എല്‍.പി, യു.പി വിഭാഗങ്ങളിലായി സംസ്ഥാനത്ത് 6326 അധ്യാപകരുടെ ഒഴിവുകളുണ്ടെന്നാണ് അടുത്തിടെ പുറത്തു വന്ന കണക്കുകള്‍ നല്‍കുന്ന സൂചന. ഇത്രയും തസ്തികകളില്‍ ഇപ്പോള്‍ പഠിപ്പിക്കുന്നതാകട്ടെ താല്‍ക്കാലിക അധ്യാപകരും. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് മലപ്പുറം ജില്ലയിലാണ്. 1415.
Also Read റാങ്ക് ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി
737 അധ്യാപകരുടെ ഒഴിവുകളുള്ള കാസര്‍കോഡ് ജില്ലയാണ് രണ്ടാമത്. കൊല്ലം ജില്ലയില്‍ 574 ഒഴിവുകളാണുള്ളത്. തൃശൂര്‍, കാസര്‍കോഡ് ജില്ലകളില്‍ അധ്യാപക നിയമനത്തിനുള്ള റാങ്ക് പട്ടികയും പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് ജില്ലകളിലൊന്നും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.
advertisement
Also Read ഏറ്റവും മികച്ച കണ്ടക്ടര്‍ക്കും രക്ഷയില്ല: ദിനിയയുടെ പടിയിറക്കം കണ്ണീരോടെ
എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനം പി.എസ്.സിക്കു വിട്ടു നല്‍കാത്തതിനാല്‍ ഇക്കാര്യത്തില്‍ സമാനത ആരോപിക്കുന്നത് യുക്തിസഹമാവില്ല. എന്നാല്‍ സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കുന്ന വിദ്യാഭ്യാസ മേഖലയില്‍ നിയമനവും സര്‍ക്കാര്‍ തന്നെ നടത്തണമെന്ന ആവശ്യം ശക്തമായിട്ട് ഏഴു പതിറ്റാണ്ടായി. എന്നാല്‍ മത സാമുദായിക ശക്തികള്‍ അവസാന വാക്കാവുന്ന ഈ മേഖലയില്‍ ഇതു നടപ്പാക്കാന്‍ സാര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.
തിരുവനന്തപുരം(570), കൊല്ലം(574), പത്തനംതിട്ട(264), ആലപ്പുഴ(244), കോട്ടയം(135), ഇടുക്കി(175), എറണാകുളം(294), തൃശൂര്‍(293), പാലക്കാട്(538), കോഴിക്കോട്(510), വയനാട്(264), കണ്ണൂര്‍(313) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ അധ്യാപക തസ്തികയിലെ ഒഴിവുകള്‍.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ടക്ടർമാരോടു ചെയ്തതു പോലെ അധ്യാപകരോടു ചെയ്യുമോ?
Next Article
advertisement
റോഡരികിലെ ശസ്ത്രക്രിയ; ഡോക്ടർമാരുടെ ശ്രമം ഫലം കണ്ടില്ല; ലിനു മരണത്തിന് കീഴടങ്ങി
റോഡരികിലെ ശസ്ത്രക്രിയ; ഡോക്ടർമാരുടെ ശ്രമം ഫലം കണ്ടില്ല; ലിനു മരണത്തിന് കീഴടങ്ങി
  • കൊച്ചിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ലിനുവിന് റോഡരികിൽ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി.

  • ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്കിടെ ലിനു മരിച്ചു.

  • അപകടസ്ഥലത്ത് ഡോക്ടർമാർ നടത്തിയ ധൈര്യപ്രദർശനം ഗവർണർ രാജേന്ദ്ര അർലേക്കർ ഫോണിൽ അഭിനന്ദിച്ചു.

View All
advertisement