ജിഷാദ് വളാഞ്ചേരി
മലപ്പുറം: രാത്രിയില്‍ ഡ്രോണ്‍ ക്യാമറ(Drone Camera) പറത്തുന്നുവെന്ന പരാതിയില്‍ പോലീസ് (Kerala police) അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത് പ്രാവുകളെ. പ്രാവുകളുടെ കാലില്‍ ലൈറ്റുകള്‍ ഘടിപ്പിച്ച് ആകാശത്തേക്ക് പറത്തിയ സംഘത്തെയാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം.
രാത്രിയായാല്‍ ആകാശത്ത് പലനിറത്തിലുള്ള ലൈറ്റുകള്‍ കാണുന്നത് നഗരത്തില്‍ പതിവായതോടെയാണ് ഡ്രോണ് ക്യാമറയാണെന്ന് കരുതി നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചത്. ഡ്രോണ്‍ ക്യാമറയുടെ ആശങ്കകള്‍ നിലനില്‍ക്കുന്ന അടിസ്ഥാനത്തിലാണ് ആളുകള്‍ പോലീസിനെ വിളിച്ച് കാര്യമറിയിച്ചത്.
ഇതോടെയാണ് ക്യാമറ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഡ്രോണ്‍ ക്യാമറ അന്വേഷിച്ചെത്തിയ പോലീസുകാര്‍ കണ്ടത് കാലുകളില്‍ ലൈറ്റുകള്‍ ഘടിപ്പിച്ച് പറത്തിവിട്ട പ്രാവുകളെയായിരുന്നു. മത്സരത്തില്‍ പരിശീലിപ്പിക്കാന്‍ പ്രാവുകളെ പരിശീലിപ്പിക്കുന്ന സംഘത്തെയും പോലീസ് കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. താക്കീത് നൽകിയ പൊലീസ്, സംഘാംഗങ്ങളുടെ പേരുവിവരം ചോദിച്ചറിഞ്ഞ് മടങ്ങി.
കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറിയാണ് സംഘം ഇത്തരത്തില്‍ പ്രാവുകളെ പറത്തുന്നത്. സംഭവത്തില്‍ സംഘത്തിലെ ആളുകളെ കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ് വളാഞ്ചേരി പോലീസ് അറിയിച്ചു. വളാഞ്ചേരിയിൽ നിരവധി സംഘങ്ങൾ ഇത്തരത്തിൽ പ്രാവുകളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി യുവതി; ഇരുവരും അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുത്തൂർ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. പുത്തൂർ മാറനാട് പകുതിപ്പാറ സ്വദേശി രാധിക (34) ആണ് പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. ആലുവയിൽ സ്ഥിരതാമസമാക്കിയ കൊല്ലം മൈനാ4ഗപ്പള്ളി സ്വദേശി മണിലാലിന്(39) ഒപ്പമാണ് യുവത് നാടുവിട്ടത്.
Also Read-
ഉത്സവത്തിനിടെ ഇരുവിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; തടയാനെത്തിയ പോലീസിന് നേരെയും ആക്രമണം, ജീപ്പ് തകര്‍ത്തു
ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവന്ന പൊലീസ് ആലുവയിൽ നിന്നാണ് മണിലാലിനെയും രാധികയെയും കസ്റ്റഡിയിലെടുത്തത്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് മണിലാൽ ഏറെക്കാലമായി ഇയാൾ ഭാര്യയുമായി അകന്നുകഴിയുകയാണ്. ഇതിനിടെയാണ് രാധികയുമായി അടുപ്പത്തിലായതും ഇരുവരും ചേർന്ന് നാടുവിട്ടത്. രാധികയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബാല നീതി വകുപ്പ് പ്രകാരമാണ് രാധികയുടെയും മണിലാലിന്‍റെയും പേരിൽ പൊലീസ് കേസെടുത്തത്. ഇരുവരെയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഐഎസ്എഎച്ച്ഒ ബി സുഭാഷ് കുമാർ, എസ് ഐ ടി ജെ ജയേഷ്, ക്രൈം എസ് ഐ ഭാസി, സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ഒ പി മധു, എസ് സി പി ഒ മാരായ ഗോപകുമാർ, സജു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ആലുവയിലെത്തി രാധികയെയും മണിലാലിനെയും പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.